ട്രമ്പിനെ വധിക്കുന്നവർക്ക് 3 മില്യൺ ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്ത് ഇറാൻ എം പിബാഗ്ദാദ് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വധിക്കുന്നവർക്ക് 3 മില്യൺ ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്ത് ഇറാൻ എം പി  .

കെർമൻ പ്രവിശ്യയിലെ ജനങ്ങൾക്ക് വേണ്ടി, ട്രമ്പിനെ വധിക്കുന്നവർക്ക് 3 മില്യൺ ഡോളർ പാരിതോഷികം നൽകും,” എം പി അഹമ്മദ് ഹംസയാണ് ഇക്കാര്യം പാർലമെന്റിൽ പറഞ്ഞത് . പ്രസ്താവനയ്ക്ക് ഇറാനിലെ ഔദ്യോഗിക വക്താക്കളുടെ പിന്തുണയുണ്ടോയെന്ന കാര്യം വ്യക്തമല്ല .

തലസ്ഥാനത്തിന്റെ തെക്ക് പ്രവിശ്യയിലെ കെർമൻ നഗരം, യു എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ നാടാണ് .

തങ്ങൾക്ക് ആണവായുധങ്ങൾ ഉണ്ടായിരുന്നെങ്കിൽ, ഭീഷണികൾ വിലപ്പോവില്ലായിരുന്നു . പാരമ്പര്യേതര യുദ്ധവിമാനങ്ങൾ വഹിക്കാൻ കഴിവുള്ള ദീർഘദൂര മിസൈലുകളുടെ ഉത്പാദനം അജണ്ടയിൽ ഉൾപ്പെടുത്തണം. ഇത് തങ്ങളുടെ അവകാശമാണ് – അഹമ്മദ് ഹംസ പറഞ്ഞു .

അതേ സമയം ഇറാഖില്‍ വീണ്ടും റോക്കറ്റ് ആക്രമണം ഉണ്ടായി . ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് സമീപമാണ് റോക്കറ്റ് ആക്രമണം.അതീവസുരക്ഷാ മേഖല ഉള്‍പ്പെടുന്ന ഗ്രീന്‍സോണില്‍ മൂന്ന് റോക്കറ്റുകളാണ് പതിച്ചത്. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു.


Post a Comment

Previous Post Next Post
close