വിദ്യാർത്ഥിനിയെ മന്ത്രവാദിയെകൊണ്ട് വിവാഹം കഴിപ്പിച്ചു; പീഡനത്തിന് ഒത്താശ ചെയ്തു, 3 അറസ്റ്റ്!
അതിപുരാതനവും ഗോത്രീയവും രഹസ്യവും വ്യക്തമായ നിർവ്വചനവും നൽകാൻ കഴിയാത്ത ഒരു ക്രിയയാണ് മന്ത്രവാദം. മന്ത്രവാദം അടിസ്ഥാനപരമായി ഒരു ഗോത്രാചാരമാണെന്നാണ് പലരും പറയുന്നത്. ഇത് ഉൽഭവിച്ചത് പ്രാകൃതദിശയിലായതുകൊണ്ടാണ് ഇന്നും അതിന്റെ സ്ഥാനഭാവം പ്രാകൃതമായിതന്നെയിരിക്കുന്നത്. ഐശ്വര്യത്തിന് വേണ്ടി ഉപയോഗിക്കപ്പെടുന്നതും മതപരമായിട്ടും മന്ത്രവാദം നടത്താറുണ്ടെങ്കിലും അവയെ പൊതുവേ ദുർമന്ത്രവാദമായി കണക്കാക്കാറില്ല. എന്നാൽ മന്ത്രവാദത്തിന്റെ പേരിൽ പല തരത്തിലുള്ള പറ്റിക്കപ്പെടലുകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ മന്ത്രവാദത്തിന്റെ പേരിൽ പല തരത്തിലുള്ള പറ്റിക്കപ്പെടലുകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. തഴവയിലെ മന്ത്രവാദ കൊലപാതകക്കേസ് കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. മനോരോഗ ചികിത്സയിലായിരുന്ന തഴവ കടത്തൂർ കണ്ണങ്കരക്കുറ്റിയിൽ വീട്ടിൽ ഹസീന(27)യാണ് മന്ത്രവാദത്തിന്റെ ഇരയായി കൊല്ലപ്പെട്ടത്. 2014 ജൂലായ് 12-ന് രാത്രിയിലായിരുന്നു സംഭവം. ഇത്തരത്തിലുള്ള സംഭവങ്ങൾ കേരളത്തിലെ പല ഭാഗത്തും നടക്കുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാക്കുന്നത്.

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു


തിരുവനന്തപുരത്ത് നിന്നാണ് ഇപ്പോൾ ഞെട്ടിക്കുന്ന റിപ്പോർട്ട്. മന്ത്രവാദത്തിന്റെ മറവില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സംഭവത്തിൽ അമ്മയും രണ്ടാം ഭര്‍ത്താവും ഇയാളുടെ സുഹൃത്തായ മന്ത്രവാദിയും അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം നടന്നത്.

എല്ലാം കുടുംബത്തിന് ഐശ്വര്യം ലഭിക്കാൻ


കുടംബത്തിന് ഐശ്വര്യം ലഭിക്കാന്‍ വേണ്ടിയാണ് അമ്മ 17കാരിയെ മന്ത്രവാദിയെകൊണ്ട് വിവാഹം കഴിപ്പിച്ചത്. കുടുംബത്തിന് ഐശ്വര്യം ലഭിക്കുന്നതിന് മന്ത്രവാദിയെ വിവാഹം കഴിക്കാന്‍ അമ്മയും രണ്ടാനച്ഛനും കുട്ടിയെ നിര്‍ബന്ധിക്കുകയായിരുന്നു. ഒടുവില്‍ സമീപത്തെ ക്ഷേത്രത്തില്‍ കൊണ്ടു പോയി താലി കെട്ടി മന്ത്രവാദിക്കൊപ്പം കഴിയാന്‍ നിര്‍ബന്ധിച്ച് കുട്ടിയെ പീഡിപ്പിക്കാൻ അമ്മയും രണ്ടാനച്ഛനും സഹായിച്ചുവെന്ന് പോലീസ് പറഞ്ഞു.


മന്ത്രവാദിയുടെ പീഡനത്തിനിരയായ പെണ്‍കുട്ടി രക്ഷപ്പെട്ട് അമ്മൂമ്മയുടെ വീട്ടിലെത്തി സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ കുട്ടി പോലീസിനെ വിവരം അറിയിച്ചു. പോലീസിന്റെ നേതൃത്വത്തിൽ തുടർന്ന് നടന്ന അന്വേഷണത്തിലാണ് മന്ത്രവാദി ബാലരാമപുരം ആലുവിള, വണ്ടിത്തടത്തില്‍ വിനോദിനെ പിടികൂടിയത്.

ചേച്ചിയെ പീഡിപ്പിച്ച കേസ്


അമ്മയുടെ രണ്ടാം ഭര്‍ത്താവ് പെണ്‍കുട്ടിയുടെ ചേച്ചിയെ പീഡിപ്പിച്ചതിന് നാല് വര്‍ഷം മുമ്പ് പിടിയിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു. നെയ്യാറ്റിന്‍കര ഡിവൈഎസ്പി അനില്‍കുമാറിന്റെ നിര്‍ദ്ദേശമനുസരിച്ച് ബാലരാമപുരം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജി ബിനു, എസ് ഐ വിനോദ്കുമാര്‍, അഡീഷണല്‍ എസ് ഐമരായ റോജി,തങ്കരാജ്, പുഷ്പരാജ്, എ എസ് ഐ പ്രശാന്ത്, പോലീസുകരായ അജയന്‍, സുനി എന്നിവര്‍ ചേര്‍ന്നാണ് പ്രതിളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Post a Comment

Previous Post Next Post
close