വുഹാന്‍(ചൈന)
: ലോകത്തെ ഭീതിയിലാഴ്ത്തി പടരുന്ന കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരണം 41 ആയി. ശനിയാഴ്ച മാത്രം 15 മരണമാണ് ഉണ്ടായത്. ആയിരത്തോളം പേര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചതായി ചൈനീസ് ഭരണകൂടം അറിയിച്ചു. ഇതില്‍ 237 പേരുടെ നില അതീവഗുരുതരമാണ്.ഏറ്റവും അവസാനം ഉണ്ടായ മരണങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് രോഗം ആദ്യം കണ്ടെത്തിയ വുഹാന്‍ നഗരത്തില്‍ നിന്ന് തന്നെയാണന്നും ഹുബേയ് ആരോഗ്യ കമ്മീഷന് വ്യക്തമാക്കി. 11 മില്യണ്‍ ആളുകള്‍ തടിച്ചുകൂടി വസിക്കുന്ന നഗരമാണ് വുഹാന്‍.
മാരക വിനാശം വിതച്ചുകൊണ്ട് പടരുന്ന കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തടയിടാനായി വുഹാനു പുറമെ 13 നഗരങ്ങള്‍ കൂടെ ചൈന അടച്ചുപൂട്ടി. രോഗബാധിതരില്‍ നിന്ന് രാജ്യത്തും രാജ്യത്തിനു പുറത്തേയ്ക്കും വൈറസ് പടരാതിരിക്കാനാണ് 14 നഗരങ്ങള്‍ അടച്ചുപൂട്ടിയിരിക്കുന്നത്. നാലു കോടിയില്‍ പരം ആളുകള്‍ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുകയാണ്. പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന 180 ല്‍ 77 പേരും വുഹാന്‍ നഗരത്തില്‍ നിന്നുള്ളവരാണ്. മറ്റുള്ളവര്‍ മറ്റ് ചെറിയ നഗരങ്ങളില്‍ നിന്നുള്ളവരാണെന്നും ആരോഗ്യ കമ്മീഷന് അറിയിച്ചു. ചൈനീസ് സര്‍ക്കാര്‍ ഔദ്യോഗികമായ വെള്ളിയാഴ്ച പുറത്തുവിട്ട പട്ടികയില്‍ 830 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ചൈനയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വന്മതിലിന്റെ ബാഡാലിങ് ഭാഗവും ഷാങ്ഹായിലെ സിഡ്നിലാന്ഡും അനിശചിതകാലത്തേക്ക് അടച്ചു. ചൈനീസ് പുതുവത്സരപിറവിയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച നടത്താനിരുന്ന റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങു് ഇന്ത്യന്‍ എംബസിയും റദ്ദാക്കി. ഇതിനിടെ ഫ്രാന്‍സില്‍ മൂന്നു പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചു. ചൈനയ്ക്കു പുറമെ ജപ്പാന്, തായ്ലാന്ഡ്, തായ്വാന്, വിയറ്റ്നാം, സിംഗപ്പൂര്‍, ഹോങ്കോങ്, മക്കാവു, ഫിലിപ്പീന്‍സ്, യൃഎസ് എന്നിവിടങ്ങളില്‍ രോഗ ബാധ സ്ഥിരികരിച്ചിരുന്നു.
Post a Comment