ചൈനയുടേയോ പാകിസ്താന്റെയോ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുക്കള്‍ കണ്ടെത്തി വിറ്റഴിക്കും; തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ഇന്ത്യ വിട്ടുപോകുകയും അയൽ രാജ്യങ്ങളായ ചൈനയുടേയോ പാകിസ്‌താന്റെയോ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുക്കള്‍ കണ്ടെത്തി വിറ്റഴിക്കാനല്ല തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിലാണ് ഇതിനായി മന്ത്രിമാർ ഉൾപ്പെടുന്ന പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്. എനിമി പ്രോപ്പർട്ടി നിയമപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നടപടി സ്വീകരിക്കുന്നത്.

പാക് പൗരത്വം എടുത്തവരുടെ 11,882 ഏക്കര്‍ ഭൂമി ഇപ്പോഴും ഇന്ത്യയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള ആളുകളുടെ പേരില്‍ രാജ്യത്തെ 226 കമ്പനികളിലായി 2,610 കോടി രൂപയുടെ നിക്ഷേപമുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാത്രമല്ല, ഇവർക്ക് ഇന്ത്യയിലെ വിവിധ ബാങ്കുകളായിലായി 177 കോടി രൂപയുടെ നിക്ഷേപമുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. 2016-ലായിരുന്നു കേന്ദ്ര സർക്കാർ ശത്രുസ്വത്ത് നിയമഭേദഗതി പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയത്. അതിന്റെ തുടര്‍ നടപടികള്‍ വേഗത്തിലാക്കാനായാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്.


Post a Comment

Previous Post Next Post
close