രാത്രി ഉറക്കം കുറവാണോ? കിടിലൻ മാർഗം ഇതാണ്ശരീരത്തിനു ലഭിക്കുന്ന ചൂടിന്റേയും തണുപ്പിന്റേയും അളവ് നമ്മുടെ ഉറക്കിനേയും ബാധിക്കുമെന്നാണ് പുതിയ പഠനം health tips

രാത്രി ഉറക്കം കുറവാണോ?. ഇതാ ഒരു പരിഹാരമാർഗം. 
കിടക്കുന്നതിനു 90 മിനുട്ട് മുമ്പ് ഇളം ചൂട് വെള്ളത്തിലൊന്നു കുളിച്ചുനോക്കൂ. ശരീരത്തിനു ലഭിക്കുന്ന ചൂടിന്റേയും തണുപ്പിന്റേയും അളവ് നമ്മുടെ ഉറക്കിനേയും ബാധിക്കുമെന്നാണ് പുതിയ പഠനം. 
 
ടെക്‌സസ് യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ബയോമെഡിക്കൽ എഞ്ചിനീയർമാർ നടത്തിയ പഠനത്തിലാണ് ഇങ്ങനെയൊരു കണ്ടെത്തൽ. 5322 പഠനങ്ങൾ സാമ്പിളുകളായെടുത്താണ് ഇവർ ഇങ്ങനെയൊരു ഗവേഷണം നടത്തിയത്. 104 നുതൽ 109 ഡിഗ്രീ ഫാരൻഹീറ്റ വരെ അതായത് 40-42 ഡിഗ്രീ സെൽഷ്യസ് ചൂട് ഉറങ്ങുന്നതിനു മുമ്പ് നമ്മുടെ ശരീരത്തിന് ലഭിച്ചാൽ ഉറക്കമില്ലായ്മ എളുപ്പത്തിൽ പരിഹരിക്കാമെന്ന് പഠനത്തിൽ പറയുന്നു. 
 
ഇത്തരത്തിൽ ചെയ്താൽ കിടന്ന് ശരാശരി പത്തു മിനുട്ടിനുള്ളിൽ തന്നെ ഉറങ്ങാനാവുമെന്നും പറയുന്നു. മാത്രമല്ല രാവിലെയുള്ള എഴുന്നേൽക്കലും ഇതിലൂടെ സുഗമമാകുമെന്നും പഠനം അവകാശപ്പെടുന്നു. ദിനചര്യയിൽ ഈ ഒരു പൊടിക്കൈ കൂടി പ്രാവർത്തികമാക്കിയാൽ നിങ്ങളുടെ ഉറക്കമില്ലായ്മ പമ്പ കടക്കും.

Post a Comment

Previous Post Next Post
close