ജയത്തോടെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് എടികെ, വിജയം മാത്രം മുന്നില്‍ക്കണ്ട് ബ്ലാസ്റ്റേഴ്‌സ്; ഐഎസ്എല്ലില്‍ ഇന്ന് ത്രില്ലര്‍ പോരാട്ടം

ജയത്തോടെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് എടികെ, വിജയം മാത്രം മുന്നില്‍ക്കണ്ട് ബ്ലാസ്റ്റേഴ്‌സ്; ഐഎസ്എല്ലില്‍ ഇന്ന് ത്രില്ലര്‍ പോരാട്ടംകൊല്‍ക്കത്ത: കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദിനെതിരെ നേടിയ മിന്നുന്ന വിജയം നല്‍കിയ ആത്മവിശ്വാസവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു. എടികെയാണ് എതിരാളികള്‍. കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.

ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനോടേറ്റ പരാജയത്തിന് സ്വന്തം കാണികള്‍ക്കു മുന്നില്‍ കണക്കു തീര്‍ക്കാന്‍ എടികെയും ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം നേടിയ വിജയത്തിന് തുടര്‍ച്ച കണ്ടെത്താന്‍ ബ്ലാസ്റ്റേഴ്‌സും ഇറങ്ങുമ്പോള്‍ കൊല്‍ക്കത്തയില്‍ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്. പഴയ പരിശീലകന്‍ അന്റോണിയോ ഹബാസ് തിരിച്ചെത്തിയ ആവേശത്തിലാണ് എടികെ. മറുഭാഗത്ത് മെസിയും ഒഗ്‌ബെച്ചെയും താളം വീണ്ടെടുത്തതാണ് ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം നല്‍കുന്നത്.

നിലവില്‍ 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ എടികെ 21 പോയിന്റുമായി മൂന്നാം സ്ഥാനത്തും അത്ര തന്നെ മത്സരങ്ങളില്‍ നിന്നും 11 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്തുമാണ്. പ്ലേ ഓഫ് സാദ്ധ്യതകള്‍ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് വിജയം അനിവാര്യമാണ്.Post a Comment

Previous Post Next Post
close