പ്ല​സ്ടു ക​ഴി​ഞ്ഞു​നി​ൽ​ക്കു​ന്ന പെ​ൺ​കു​ട്ടികളെ കാണിച്ചുകൊടുത്താൽ പ​തി​നാ​യി​രം രൂ​പ : കാര്യം നടന്നാൽ ലക്ഷങ്ങൾ നൽകും : കണ്ണൂർ തലശ്ശേരിയിൽ പുതിയ തന്ത്രങ്ങൾ പയറ്റി സെക്സ് റാക്കറ്റുകൾ : പെൺകുട്ടികളെ കുടുക്കുന്നതിങ്ങനെ

ത​ല​ശേ​രി : 


പുതിയ തരം അടവുമായാണ് കണ്ണൂരിൽ ഇപ്പോൾ സെക്സ് റാക്കറ്റുകൾ പ്രവർത്തിക്കുന്നത്.പ്ല​സ്ടു ക​ഴി​ഞ്ഞു​നി​ൽ​ക്കു​ന്ന പെ​ൺ​കു​ട്ടി​കളെയാണ് ലക്ഷ്യം. തലശ്ശേരിയിൽ കഴിഞ്ഞ ദിവസം ഒരു വ്യവസായിയുടെ വീട്ടിൽ നിന്നുണ്ടായ ദുരനുഭവം പെൺകുട്ടി പുറത്ത് പറഞ്ഞതോടെയാണ് വിവരം പുറം ലോകം അറിയുന്നത്. തലശ്ശേരിക്കടുത്ത് ഒരു പ്രവാസി വ്യവസായിയുടെ വീട്ടിലാണ് സംഭവം അരങ്ങേറിയത് .

വീട്ടുജോലിക്കെത്തിയ പെൺകുട്ടിയുടെ കയ്യിൽ മുത്തമിട്ടുകൊണ്ട് തുടങ്ങിയ ഞരമ്പ് രോഗം പിന്നീട് അതിര് കടക്കുകയായിരുന്നു. പി​ന്നീ​ട് താ​ൻ ബി​സി​ന​സ് ടൂ​റി​ന് പോ​കു​ന്പോ​ൾ കൂ​ടെ വ​ര​ണ​മെ​ന്നും പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് എ​ന്ന നി​ല​ക്ക് ത​ന്‍റെ കൂ​ടെ സ്റ്റാ​ർ ഹോ​ട്ട​ലി​ലെ മു​റി​യി​ൽ ക​ഴി​യാ​മെ​ന്നും ഇ​യാ​ൾ പെ​ൺ​കു​ട്ടി​യോ​ട് പ​റ​ഞ്ഞു. ഇ​തി​നി​ട​യി​ൽ ഇ​യാ​ളു​ടെ പെ​രു​മാ​റ്റം അ​തി​രു ക​ട​ന്ന​തോ​ടെ പെ​ൺ​കു​ട്ടി സ​ഹോ​ദ​ര​നെ​യും അ​ച്ഛ​നെ​യും വി​വ​ര​മ​റി​യി​ച്ചു.പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ സു​ഹൃ​ത്ത് കൂ​ടി​യാ​യ ബി​ജെ​പി നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ളു​ക​ൾ ഓ​ഫീ​സി​ലെ​ത്തി വ്യവസായിയെ കണക്കിന് പെരുമാറി.

മു​ത്ത​ച്ഛ​ന്‍റെ പ്രാ​യ​മു​ള്ള​യാ​ൾ കൈ​ക​ക​ളി​ൽ മു​ത്തി​യ​പ്പോ​ൾ ആ​സ്വാ​ഭാ​വി​ക​ത ഒ​ന്നും തോ​ന്നി​യി​ല്ലെ​ന്നും എ​ന്നാ​ൽ അ​തി​രു ക​ട​ന്ന​പ്പോ​ഴാ​ണ് പെ​ൺ​കു​ട്ടി സ​ഹോ​ദ​ര​നെ അ​റി​യി​ച്ചത് . ഇ​യാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സമ്പന്നർക്ക് പെൺകുട്ടികളെ എത്തിക്കാൻ പ്ര​ത്യേ​ക സം​ഘ​മാ​ണ് ഇ​പ്പോ​ൾ തലശ്ശേരി ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ പെ​ൺ​കു​ട്ടി​ക​ളെ​യാ​ണ് ഇ​വ​ർ കു​ടു​ക്കു​ന്ന​ത്.പെ​ൺ​കു​ട്ടി​ക​ളു​ടെ വീ​ട്ടി​ലെ സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി ജോ​ലി​ക്കെ​ന്ന വ്യാ​ജേ​ന സമ്പന്നന്മാരുടെ ഓ​ഫീ​സു​ക​ളി​ൽ എ​ത്തി​ക്ക​ലാ​ണ് യു​വ​തി​ക​ള​ട​ങ്ങി​യ സെ​ക്സ് റാ​ക്കറ്റുകൾ ചെയ്യുന്നത്.

എന്നാൽ ഈ സമ്പന്നൻ പെൺ വിഷയത്തിൽ അടിവാങ്ങുന്നത് ഇത് മൂന്നാം തവണയാണ്. മുൻപ് ഡ്രൈ​വിം​ഗ് സ്കൂ​ൾ പ​രി​ശീ​ല​ക​യാ​യ യു​വ​തിയാണ് ഇയാളുടെ ഏജന്റായി പ്രവർത്തിച്ചത്. പെ​ൺ​കു​ട്ടി​ക​ളെ ഡ്രൈ​വിം​ഗ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ
സമ്പന്നന്റെ ബം​ഗ്ലാ​വി​നു മു​ന്നി​ൽ വാ​ഹ​ന​മെത്തുമ്പോൾ പ​രി​ശീ​ല​ക​ക്ക് ടോ​യ്‌​ലെ​റ്റി​ൽ പോ​കാ​ൻ തോ​ന്നും. ഇ​തോ​ടെ കാ​ർ ബം​ഗ്ലാ​വി​നു​ള്ളി​ലേ​ക്ക് ക​യ​റും. കാ​റി​ലു​ള്ള പെ​ൺ​കു​ട്ടി​ക​ളെ പ​രി​ശീ​ല​ക ത​ന്ത്ര​പ​ര​മാ​യി ബം​ഗ്ലാ​വ് കാ​ണി​ച്ചു​കൊ​ടു​ക്കും. ഇ​തി​നി​ട​യി​ൽ സമ്പന്നൻ രം​ഗ​ത്തു​വ​രി​ക​യും പെ​ൺ​കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ടു​ക​യു​മാ​ണ് പ​തി​വ്. പിന്നീട് പെൺകുട്ടിയെ വരുതിയിൽ കൊണ്ടുവരും. ഇത് പതിവായതോടെ നാട്ടുകാർ ഇടപെട്ടു കണക്കിന് കൊടുക്കുകയും ചെയ്യിതിരുന്നു .

Post a Comment

Previous Post Next Post
close