സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിയും ജനസംഖ്യാ രജിസ്റ്ററും നടപ്പാക്കില്ല;സെന്‍സസുമായി സഹകരിക്കും

തിരുവനന്തപുരം:

 സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിയും ജനസംഖ്യാ രജിസ്റ്ററും,പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

എന്നാൽ സാധാരണ സെൻസസുമായി സഹകരിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. സെൻസസ് ചോദ്യാവലിയിൽ മാതാപിതാക്കളുടെ ജനനത്തീയതി, ജനനസ്ഥലം തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതില്ല. ഇക്കാര്യം അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഇവ ഒഴിവാക്കിയാകും സെൻസസ് നടത്തുക.

സെന്‍സസിന് ഒപ്പം എന്‍.പി.ആര്‍ നടത്താന്‍ ശ്രമിച്ചാല്‍ വലിയ തോതില്‍ ജനകീയ പ്രക്ഷോഭം കേരളത്തില്‍ ഉയര്‍ന്നുവരുമെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ എന്‍.പി.ആര്‍ സംസ്ഥാനത്ത് നടപ്പാക്കാനാകില്ലെന്ന് സര്‍ക്കാര്‍ കേന്ദ്ര സെന്‍സസ് കമ്മീഷണറെ അറിയിക്കും.

Post a Comment

Previous Post Next Post
close