ദീപിക സിംഗ് രജാവത് കാസര്‍കോട്ടെത്തി;ബദിയടുക്കയില്‍ ഭരണഘടന സംരക്ഷണറാലി ഇന്ന് മൂന്ന് മണിക്ക്കാസര്‍കോട് :

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബദിയടുക്കയില്‍ ഇന്ന് നടക്കുന്ന ഭരണഘടന സംരക്ഷണ ബഹുജന റാലിയിലും പ്രതിഷേധ സംഗമത്തിലും പങ്കെടുക്കാന്‍ കത്വ കേസില്‍ ഹാജരായ പ്രമുഖ അഭിഭാഷക ദീപിക സിംഗ് രജാവത് കാസര്‍കോട്ടെത്തി. ഇന്നലെ രാത്രി മംഗലൂരൂവില്‍ വിമാനമിറങ്ങിയ ദീപിക സിംഗിനെ സംഘാടക സമിതി ഭാരവാഹികള്‍ സ്വീകരിച്ചു.
വൈകിട്ട് മൂന്ന് മണിക്കാണ് പരിപാടി. ബോളുകട്ട ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന റാലി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് പ്രതിഷേധ സംഗമം ദീപിക സിംഗ് രജാവത് ഉദ്ഘാടനം ചെയ്യും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, ടിവി രാജേഷ് എംഎല്‍എ, യൂത്ത് ലീഗ് ദേശീയ നേതാവ് സി.കെ സുബൈര്‍, പ്രമുഖ പത്രപ്രവര്‍ത്തകന്‍ രവി ചിന്തക്, സാമുദായിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ബദിയടുക്ക, കുമ്പഡാജെ, എണ്‍മകജെ, പുത്തിഗെ, ചെങ്കള, ബെള്ളൂര്‍ തുടങ്ങിയ പഞ്ചായത്തില്‍ നിന്നുള്ളവര്‍ റാലിയിൽ പങ്കെടുക്കും

Post a Comment

Previous Post Next Post
close