ബദിയടുക്കയിൽമതസ്പർധ വളർത്തുന്ന മുദ്രാവാക്യം വിളിയും വധ ഭീഷണിയും; പൊലീസ് നടപടിയെടുക്കണം വേണം ;ഡി.വൈ.എഫ്.ഐ. S news

ബദിയടുക്ക:S News kasargod
  മതസ്പർധ വളർത്തുന്ന മുദ്രാവാക്യം വിളിയും വധ ഭീഷണിയും നടത്തിയ സംഭവത്തിൽ പൊലീസ് നടപടി വേണമെന്ന് ഡി.വൈ.എഫ്.ഐ.ബദിയടുക്ക മേഖല കമ്മറ്റി ആവശ്യപെട്ടു. ചൊവാഴ്ച്ച വൈകിട്ട് ബദിയടുക്ക ടൗണിൽ  സംഘപരിവാർ പ്രവർത്തകരാണ് കൊലവിളിയും നാട്ടിൽ വർഗീയ വേർതിരിവ് ഉണ്ടാക്കുന്ന മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയത്. തിങ്കളാഴ്ച്ച ബദിയടുക്കയിൽ പൗരത്വ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ റാലിക്കിടെ കടകൾക്ക് നേരെ അക്രമണം ഉണ്ടായെന്ന് ആരോപിച്ച്  വളണ്ടിയറായി സേവനം ചെയ്ത മൂന്ന് പേര്‍ക്കെതിരെ പൊലീസിൽ കള്ള പരാതി നൽകുകയും ഇതിന്റെ മറവിൽ സംഘപരിവാര്‍ പ്രകടനം നടത്തി മുസ്ലിം വിഭാഗത്തിൽപ്പെട്ടവർക്കെതിരെ കൊലവിളിയും ഭീഷണിയും നടത്തിയത്. ഇതിന് നേതൃത്വം നൽകിയവർക്കെതിരെ പൊലീസില്‍ പരാതി നൽകിയതായി പറയുന്നു. എന്നാൽ ഇത്തരക്കാരെ രക്ഷിക്കുന്ന സമീപനം ഉണ്ടായാൽ പരാതിയുമായി ഡി.വൈ.എഫ്.ഐ മുമ്പോട്ട് പോകുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. കൊലവിളിയില്‍ പ്രതിഷേധിച്ചും പൊലീസ് നടപടി ആവശ്യപ്പെട്ടും ഇന്ന് വൈകുന്നേരം 6 മണിക്ക് ബദിയടുക്ക ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് മേഖല സെക്രട്ടറി സുനിത്, പ്രസിഡന്‍റ് അബു എന്നിവര്‍ അറിയിച്ചു.

Post a Comment

Previous Post Next Post
close