ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ജില്ലാ ജനകീയ നീതി വേദി ഉപവസിക്കുന്നു.s


കാസർകോട്: S News kasaragod
രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30 ന് കാസർകോട് ഒപ്പ് മരചുവടിൽ കേന്ദ്ര സർക്കാറിന്റെ കരിനിയമങ്ങളായ സി.എ.എ., എൻ ആർ സി, എൻ പി ആർ എന്നിവക്കെതിരെ ജില്ലാ ജനകീയ നീതി ഉപാദ്ധ്യക്ഷനും, നഗരസഭ കൗൺസിലറുമായ ഹാരീസ് ബന്നുവിന്റെ നേതൃത്തിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 6 മണി വരെ ഉപവസിക്കുന്നു.
ഇന്ത്യൻ ഭരണഘടനയെയും, മതേതരത്വ ജനാധിപത്യ പ്രമാണങ്ങളെയും നിഷ്കരുണം കൊല ചെയ്യുന്ന കേന്ദ്ര സംഘ് പരിവാർ സർക്കാറിന്റെ നീതി നിഷേധിക്കലിനെതിരെയുള്ള ഉപവാസ സമരത്തിൽ വിവിധ രാഷ്ട്രീയ, സാമൂഹിക സംസ്കാരിക സന്നദ്ധ സംഘടന ഭാരാ വാഹികൾ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡണ്ട് സൈഫുദ്ദീൻ കെ.മാക്കോട് അറിയിച്ചു.

Post a Comment

Previous Post Next Post
close