ബസ് കാത്തുനിന്ന ഭിന്നശേഷിക്കാരിയായ യുവതിയെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് പീഡിപ്പിച്ചു; പ്രതി പിടിയില്‍ snewsകോഴിക്കോട് |

 ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തു കടന്നുകളഞ്ഞ യുവാവ് പിടിയില്‍. പയ്യോളി അയനിക്കാട് സ്വദേശി ആഷിക് സോളമനെ(26) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഓണ്‍ലൈന്‍ ഫുഡ് സപ്ലൈ ഡെലിവറി ബോയ് ആയി ജോലിചെയ്തുവരികയായിരുന്ന ആഷിഖ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടേമുക്കാല്‍ മണിയോടെ മെഡിക്കല്‍ കോളജ് ബസ് സ്റ്റോപ്പില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ വീട്ടിലേക്ക് കൊണ്ട് വിടാമെന്ന് പറഞ്ഞ് സ്‌കൂട്ടറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു.

തുടര്‍ന്ന് തൊണ്ടയാട് ആളൊഴിഞ്ഞ ബില്‍ഡിങ്ങിന് താഴെ കൊണ്ടു പോയി മാനഭംഗപ്പെടുത്തുകയായിരുന്നു. പീഡിപ്പിച്ച ശേഷം ഉപേക്ഷിക്കപ്പെട്ട യുവതി റോഡരികില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജനങ്ങള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാള്‍ മുമ്പ് കഞ്ചാവ് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post
close