ഭരണഘടനക്ക് കാവലിരിക്കുന്നു" എസ് എസ് എഫ് സമര സദസ്സ് ശ്രദ്ദേയമായി snewsബന്തിയോട്: 
71 മത് റിപബ്ലിക്ക് ദിനത്തിന്റെ ഭാഗമായി എസ് എസ് എഫ് ബന്ദിയോട് സെക്ടർ സംഘടിപ്പിച്ച "ഭരണഘടനയ്ക്ക് കാവലിരിക്കുന്നു" സമര സദസ്സ് ശ്രദ്ധേയമായി. 
വൈകുന്നേരം ആറു മണി മുതൽ പത്ത് മണി വരെ നേതാക്കളും പ്രവർത്തകരും മുദ്രാവാക്യം വിളിച്ചും, പ്രഭാഷണം, സമരപ്പാട്ട്, ദേശീയഗാനം ആലപിച്ചും സമരപ്പന്തലിൽ പൗരത്വ ഭേതക തിയടക്കമുള്ള കരിനിയമങ്ങൾക്കെതിരെ പ്രതിഷേധം തീർത്തു. പരിപാടി സെക്ടർ പ്രസിഡന്റ് ഹാഫിസ് ഉമറുൽ ഫാറൂഖ് പച്ചമ്പളയുടെ അദ്ധ്യക്ഷതയിൽ   മംഗൽപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഷാഹുൽ ഹമീദ് ബന്ദിയോട് ഉദ്ഘാടനം ചെയ്തു. 
എസ് വൈ എസ്  ജില്ലാ സെക്രട്ടറി സിദ്ദിഖ് സഖാഫി ബായാർ മുഖ്യ പ്രഭാഷണം നടത്തി. 
റഷീദ് മാസ്റ്റർ (കോൺഗ്രസ്‌ ),ഗംഗാധാരൻ മാസ്റ്റർ (കർഷക തൊഴിലാളി ജില്ലാ കമ്മിറ്റി അംഗം ), എം.പി മുഹമ്മദ് മണ്ണങ്കുഴി,മൊയ്‌ദീൻ മുട്ടം, സഹൽ നഈമി മഞ്ചേരി, നാസർ മാസ്റ്റർ മുട്ടം, സൈനുദ്ധീൻ സുബ്ബയ്ക്കട്ട, ഖലീൽ സഖാഫി, ബഷീർ അമാനി തുടങ്ങിയ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പ്രസംഗിച്ചു. 
സെക്ടർ പ്രസിഡന്റ്‌ ഫാറൂഖ് പച്ചമ്പള ഭരണഘടനാ ആമുഖം വായിച്ചു.സൈഫുദ്ധീൻ യാഫി ദീനാർ നഗർ, ബാദ്ഷ മിസ്ബാഹി, നവാഫ് അട്ക തുടങ്ങിയവർ സംബന്ധിച്ചു.ജനറൽ സെക്രട്ടറി സ്വാദിഖ് അടുക്ക സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post
close