ന്യൂഡൽഹി> ജാമിയ മിലിയ വിദ്യാർഥിയെ ലോങ് മാർച്ചിനിടെ വെടിവെച്ചു. ആർക്കാണ് ആസാദി വേണ്ടതെന്ന് ചോദിച്ച് ജയ്ശ്രീറാം വിളിച്ചാണ് അക്രമി വെടിവെച്ചത്.
ജാമിയ കോഡിനേഷൻ കമ്മിറ്റി നടത്തിയ ലോങ് മാർച്ചിനിടയിലേക്ക് തോക്കുമായെത്തിയ ആളാണ് വെടിവെച്ചത്. വിദ്യാർഥിയുടെ കൈക്കാണ് വെടികൊണ്ടത്. വെടിവെച്ചയാളെ പിടികൂടാനായിട്ടില്ല.
‘ഹം ഗാന്ധിവാലാ ഹെ’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ജാമിയ ക്യാന്പസിൽനിന്നും രാജ്ഘട്ടിലേക്ക് ആണ് ലോങ് മാർച്ച് സംഘടിപ്പിച്ചിരുന്നത്. പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിലേക്ക് മാറ്റി.
Post a Comment