പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ ഇല്ല;ഹരജികള്‍ അഞ്ച് ആഴ്ചകള്‍ക്ക് ശേഷം വീണ്ടും പരിഗണിക്കും Snews
ന്യൂഡല്‍ഹി |
 പൗരത്വ ഭേദഗതി നിയമം (സി എ എ) ചോദ്യം ചെയ്തുള്ള ഹരജികളില്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങി. 144 ഹരജികളാണ് പരിഗണനക്കായി സുപ്രീംകോടതിക്ക് മുന്നിലുള്ളത്. അറ്റോണി ജനറലാണ് കോടതിയില്‍ ആദ്യം വാദം തുടങ്ങിയത്. പൗരത്വ നിയമം നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് തുടര്‍ന്ന് വാദിച്ച കപില്‍ സിബല്‍ ആവശ്യപ്പെട്ടു. നിയമത്തിന് സ്‌റ്റേ നല്‍കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് രണ്ട് മാസത്തേക്ക് നിയമം നടപ്പാക്കുന്നത് മാറ്റി വെക്കണമെന്ന് കപില്‍ സിബല്‍ വാദിച്ചത്. അതേ സമയം അസം,  ത്രിപുര
ഹരജികള്‍ പ്രത്യേകം പരിഗണിക്കാന്‍
മാറ്റിവെക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. കേസില്‍ കോടതി നടപടികള്‍ തുടരുകയാണ്. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു കേസില്‍ ഇത്ര അധികം ഹരജികള്‍ വരുന്നത്.

കേരള, പഞ്ചാബ് സര്‍ക്കാറുകള്‍ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത് ഫെഡറല്‍ ബന്ധങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍കൂടി ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നുണ്ട്. അതേ സമയം നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ സ്യൂട്ട് ഹരജി ഇന്നത്തെ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്യൂട്ട് ഹരജിയായതിനാല്‍ അത് പ്രത്യേകം പരിഗണിക്കാനാണ് സാധ്യതയെന്നറിയുന്നു. നിയമത്തെ എതിര്‍ത്തും അനുകൂലിച്ചുമുള്ള ഹരജികള്‍ സുപ്രീംകോടതി മുമ്പാകെ എത്തിയിട്ടുണ്ട്.ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹരജികളില്‍ പ്രാഥമിക വാദം കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ എസ്. അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.


Post a Comment

Previous Post Next Post
close