രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിജിയെ കൊലചെയ്ത സംഘ് പരിവാർ സംഘടന നേതൃത്വം രാജ്യം ഭരിക്കുന്ന വർത്തമാനകാലത്ത് ഇന്ത്യൻ ഭരണഘടനയും, മതേതരത്വവും, ജനാധിപത്യവും നിരർത്ഥകമായി തീരുകയാണെന്നും, വർത്തമാനകാല രാഷട്രീയ സാഹചര്യത്തിൽ രാഷ്ട്രീയത്തിനതീതമായി ജനം സംഘടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നു ജില്ലാ ജനകീയ നീതി വേദിയുടെ ആഭിമുഖ്യത്തിൽ നീതി ഉപാദ്ധ്യക്ഷനും നഗരസഭാ കൗൺസിലറുമായ ഹാരീസ് ബന്നുവിന്റെ നേതൃത്വത്തിൽ നടക്കുന്ന ഉപവാസ സമര യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു പ്രസ്താവിച്ചു. പ്രമുഖ വ്യവസായിയും, പൗരപ്രമുഖനുമായ അഷറഫ് (അച്ചു)നായന്മാർ മൂല ഉപവാസമനുഷ്ഠിക്കുന്ന ഹാരിസ് ബന്നുവിനെ ഷാൾ അണിയിച്ചു.
സൈഫുദ്ദീൻ കെ. മക്കോട് അദ്ധ്യക്ഷത വഹിച്ചു.ഹമീദ് ചാത്തങ്കൈ സ്വാഗതമാശംസിച്ചു. റിയാസ് സി.എച്ച്. ബേവിഞ്ച, അജിത് കുമാർ ആസാദ്,കരിവെള്ളൂർ വിജയൻ ആർ എസ് പി.പത്രപ്രവർത്തകൻ ശാഫി തെരുവത്ത്,ഉബൈദുല്ലാഹ് കടവത്ത്,അബ്ദുറഹിമാൻ തെരുവത്ത്, ബഷീർ കുന്നരിയത്ത്, റാഫി എം.യു. മാക്കോട്, ബഷീർ എൻ കെ.പള്ളിക്കര, കബീർ മാങ്ങാട്, താജുദ്ദിൻ പടിഞ്ഞാർ, ഇഖ്ബാൽ എൻ.എ. നാസർ കാഞ്ഞങ്ങാട്, ശാഫി നെല്ലിക്കുന്ന്,ജയ ആന്റോ ,അബൂ ജെ സി ബി, സിദ്ധീഖ് എം.എം.കെ.അബ്ബാസ്നൗഫൽഉളിയത്തടുക്ക ആരിക്കാടി, മുഹമ്മദ് ഹനീഫ് കോട്ടിഗെ, ദിനേശ് കെ., അബ്ദുൽ കരീം, അഹമ്മദ് അലി, ശംസുദ്ദീൻ തെരുവത്ത്, ജാഫർ പി.ബി.ഈ കെ.നാസർ, അബ്ദുൽ ഖാദർ എ.കെ.മഹമ്മൂദ്, കെ.മുഹമ്മദ്, ഇബ്രാഹിം ഖലീൽ എന്നിവർ സംസാരിച്ചു.
Post a Comment