ലീഗിനെതിരെ സമസ്ത ;ഇങ്ങനെ പുറത്താക്കിയാല്‍ അകത്ത് ഭൂപടം മാത്രമേ കാണൂ: ഓണമ്പിള്ളി snews

തൃശൂര്‍ :

മനുഷ്യ മഹാ ശൃംഖലയില്‍ പങ്കെടുത്തതിന്റെ പേരില്‍ മുസ്ലിം ലീഗ് കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ ഓണമ്പിള്ളി മുഹമ്മദ് ഫൈസി. ഫേസ് ബുക്ക് കുറിപ്പിലാണ് എസ് വൈ എസ് ഇ കെ വിഭാഗം സംസ്ഥാന സെക്രട്ടറിയായ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ഈ പുറത്താക്കലും ജനാധിപത്യ വിരുദ്ധം തന്നെ. ഇങ്ങനെ പുറത്താക്കിത്തുടങ്ങിയാല്‍ അകത്ത് ഭൂപടം മാത്രമേ കാണൂവെന്നും അദ്ദേഹം പറഞ്ഞു. ഒന്നിച്ചു നില്‍ക്കാന്‍ ആഹ്വാനം ചെയ്തവര്‍ തന്നെ അസഹിഷ്ണുതയുടെ അപ്പോസ്തലന്മാരാവരുത്. മനുഷ്യക്കണ്ണിയില്‍ ചേര്‍ന്ന് നില്‍ക്കാനാണ് നാം പൊരുതുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post a Comment

Previous Post Next Post
close