പ്രതിഷേധം തുടരണം; ഇന്ത്യൻ ഗ്രാൻഡ് മുഫ്തി Snews


കോഴിക്കോട്: S News 
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിഷേധം തുടരേണ്ട സാഹചര്യമാണ് ഇപ്പോഴുമുള്ളതെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്ത്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ഭരണഘടനയെ ഛിഹ്നഭിന്നമാക്കുന്ന നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ തീരുമാനം എടുക്കുന്നതിൽ എന്തിനാണ് നാലാഴ്ചത്തേക്ക് സമയം നൽകിയതെന്ന് അദ്ദേഹം ചോദിച്ചു. ഇനിയും ഹർജികൾ വരും. ഇത് മുസ്ലീമിനെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും കാന്തപുരം വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ജാതിയും മതവും തിരിച്ചുള്ള ഒരു നിയമം ഇന്ത്യാ രാജ്യത്തെ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. ഇതിനെതിരേ ഒരുമിച്ചുള്ള സമരം തന്നെയാണ് ഏറ്റവും നല്ല മാർഗം. ഒരുമിച്ച് നിന്നാൽ മാത്രമേ വിജയം കൈവരിക്കുകയുള്ളൂ. അക്രമങ്ങളില്ലാത്ത മറ്റുള്ളവർക്ക് ബുദ്ധിമുട്ടില്ലാത്ത സമരങ്ങളാണ് ആവശ്യം. അതിന് എല്ലാവരും കൈകോർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Post a Comment

Previous Post Next Post
close