ഫാഷൻ ഗോൾഡിന്റെ തകർച്ച നഷ്ടം നേരിടേണ്ടി വന്നതാർക്ക് ...? snews✍️സൈഫുദ്ദീൻ കെ.മാക്കോട്
( എസ് ന്യൂസ് ഡയറക്ടർ ബോർഡ് അംഗം)
കഴിഞ്ഞ മൂന്ന് മാസങ്ങൾക്ക് മുമ്പ് എസ് ന്യൂസ് ഓൺലൈൻ  ഫാഷൻ ഗോൾഡിന്റെ തകർച്ചയെ കുറിച്ച് വ്യംഗ്യമായി കാര്യങ്ങൾ എഴുതിയപ്പോൾ സമൂഹത്തിലെ പൗരപ്രമുഖകർ അടക്കമുള്ളവർ വിളിച്ചു പറഞ്ഞു, വിംഗ്യമായി പോലും ഒന്നുമെഴുതരുത്, അങ്ങിനെയൊന്നും സംഭവിക്കാൻ പോകുന്നില്ല, ജ്വല്ലറിയുടെ മാനേജിംഗ് ഡയറക്ടർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിഘാതമാവുന്ന വാർത്തകൾ അഭ്യൂഹമായി പോലും നൽകരുതെന്ന്, അവസാനം എസ് ന്യൂസ് വാർത്തയുടെ കണ്ടെത്തൽ യാഥാർത്ഥ്യമായിരിക്കുന്നു.

കോടി കണക്കിന് രൂപയുടെ കടബാദ്ധ്യത വരുത്തി ഫാഷൻ ഗോൾഡ് ഇന്റർനാഷനൽ അടച്ചു പൂട്ടിയപ്പോൾ ആർക്കാണ് നഷ്ടം സംഭവിച്ചതെന്നറിയുമ്പോഴാണ് നാം തീർത്തും അമ്പരന്ന് പോകുന്നത്. അഞ്ച് ലക്ഷവും പത്ത് ലക്ഷവും മുതൽ മുടക്കി മാസാന്ത പലിശ വാങ്ങി വീട് ചിലവ് നടത്തിയ ഏറ്റവും താഴെക്കിടയിലുള്ളവർക്കും, പലിശ പണ ആർത്തി മൂത്ത് വിദേശത്ത് കഴിയുന്നവരും നിക്ഷേപിച്ച രൂപ കളാണ് നഷ്ട കെണിയിൽപ്പെട്ട് കിട്ടാകടത്തിൽ എഴുതി തള്ളി ഡയറക്ടർമാരായ കുത്തക മുതലാളിമാർ രക്ഷെപ്പെടുന്നത്. ഏത് വ്യവസായ തകർച്ചയിലും എല്ലായ്പോഴും നഷ്ടപ്പെടലുകൾ മുതലാളിമാർക്കും രാഷ്ട്രീയ നേതാക്കന്മാർക്കുമായിട്ടില്ല, ആകുകയുമില്ല. സ്വന്തം മകളുടെ വിവാഹത്തിന് ചുരുങ്ങിയ വിലക്ക് സ്വർണ്ണം ലഭ്യമാക്കുമെന്ന മോഹന വാഗ്ദാനത്തിൽ 25 പവനുമുതൽ 150 പവനു വരെ മുൻകൂർ ആയി പണം നൽകിയ കുടുംബങ്ങൾ ഇനിയെന്ത് വഴി എന്നറിയാതെ അടച്ചിട്ട ഷോറൂമുകളുടെ വരാന്തയിൽ കണ്ണീരുമായി കഴിയുമ്പോൾ പാവപ്പെട്ടവന്റെ പണം തട്ടിപ്പിലൂടെ കൈക്കലാക്കിയ മുതലാളിമാർ രാഷ്ട്രീയ പാർട്ടികളുടെ ഉന്നത നേതാക്കളും, ജനപ്രതിനിധികളുമെന്ന നിലയിൽ ഉന്നതങ്ങളിൽ വിലസുകയാണ്.
കോടികളും,ലക്ഷങ്ങളും നഷ്ടപ്പെട്ട പാവങ്ങൾക്കു് വേണ്ടി ശബ്ദിക്കാൻ ആരുമില്ലാത്ത ഒരവസ്ഥയിൽ മുതലാളിമാർ ഉന്നതങ്ങളിൽ യാതൊരു അല്ലലുമില്ലാതെ വിഹരിക്കുക തന്നെ ചെയ്യും.

Post a Comment

Previous Post Next Post
close