ട്രാഫിക് നിയമം തെറ്റിച്ചാല്‍ ഇനി വിസ കിട്ടില്ല; പുതിയ പരീക്ഷണവുമായി പോലീസ് snews
ലുധിയാന: ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പുതിയ ശിക്ഷനടപടിയുമായി ലുധിയാന പോലീസ്. ഇനി മുതല്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ വിസ കിട്ടില്ല. പഞ്ചാബിലെ ലുധിയാന പോലീസാണ് പുതിയ പരീക്ഷണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിസയാണ് ലഭിക്കാതിരിക്കുക.

ലുധിയാനയില്‍ നിന്നും നിരവധി പേരാണ് ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ പൗരത്വത്തിനും ദീര്‍ഘകാല വിസയ്ക്കും അപേക്ഷിച്ചു കാത്തിരിക്കുന്നത്. ഈ അവസാരം പ്രയോജനപ്പെടുത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഇതുപ്രകാരം വിസയ്ക്ക് അപേക്ഷിച്ചയാളുടെ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ക്ക് പുറമെ ട്രാഫിക് നിയമലംഘനങ്ങളും കൂടി അന്വേഷണ പരിധിയില്‍ വരും.

ഇത്തരത്തിലുള്ള കേസുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി എംബസികള്‍ പോലീസിനെ ബന്ധപ്പെട്ടതായി ലുധിയാന പോലീസ് കമ്മീഷണര്‍ രാഗേഷ് അഗര്‍വാള്‍ പറഞ്ഞു. ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയിട്ടുള്ളവരുടെ വിവരങ്ങള്‍ പോലീസ് ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.


Post a Comment

Previous Post Next Post
close