ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയിലായിരിക്കെ വിചിത്ര വാദവുമായി ഹിന്ദു മഹാസഭ നേതാവ് സ്വാമി ചക്രപാണി മഹാരാജ്. ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കൊറോണ വൈറസ് ബാധ ചികിത്സിച്ചു മാറ്റാമെന്നാണ് ചക്രപാണിയുടെ വാദം. ലോകത്തുനിന്ന് കൊറോണ വൈറസിനെ തുടച്ചുനീക്കാന്‍ പ്രത്യേക യജ്ഞം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഗോമൂത്രവും ചാണകവും കഴിക്കുന്നത് കൊറോണ വൈറസ് ബാധയെ തടയും. ഓം നമ ശിവായ എന്ന് മന്ത്രിച്ചുകൊണ്ട് ചാണകം ദേഹത്ത് പുരട്ടിയാല്‍ വൈറസില്‍ നിന്ന് രക്ഷപ്പെടാം -ചക്രപാണി മഹാരാജ് പറഞ്ഞു.
കൊറോണ ബാധയുമായി ബന്ധപ്പെട്ട് തെറ്റായ ചികിത്സാ രീതികള്‍ക്കെതിരെയും വ്യാജപ്രചാരണത്തിനെതിരെയും ബോധവത്കരണം നടക്കുന്ന സാഹചര്യത്തിലാണ് ചക്രപാണി മഹാരാജിന്റെ വിചിത്ര വാദം.
ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ചൈനയില്‍ മരണസംഖ്യ 213 ആയി ഉയര്‍ന്നുകഴിഞ്ഞു. 9692 പേര്‍ക്കാണ് ചൈനയില്‍ മാത്രം രോഗം റിപ്പോര്‍ട്ട് ചെയ്തത്.
Post a Comment