വിദേശ തൊഴിലാളികൾക്ക് ലഭിക്കേണ്ട അവകാശങ്ങളും ബാധ്യതകളും സംബന്ധിച്ച മാർഗനിർദേശങ്ങൾ ഒമാൻ മനുഷ്യാവകാശ കമീഷൻ പുറപ്പെടുവിച്ചു. snewsനിലവിലുള്ള നിയമനുസരിച്ച് വിദേശ തൊഴിലാളികളുടെ ജോലിയുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും  സംബന്ധിച്ച് തൊഴിൽ കരാറിൽ വ്യക്തമാക്കിയിരിക്കണമെന്ന് ഒമാൻ  മനുഷ്യാവകാശ കമീഷൻ അറിയിച്ചു. തൊഴിലാളികൾക്ക് ആഴ്ച്ചയിൽ ഒരു ദിവസവും  വർഷത്തിൽ 30 ദിവസവും  വേതനത്തോടുകൂടിയ  അവധി നൽകണം.കരാർ കാലാവധി കഴിയുമ്പോഴും വാർഷിക അവധിക്കാലത്തും നാട്ടിൽ പോയിവരാനുള്ള വിമാന ടിക്കറ്റുകൾ തൊഴിലുടമയാണ്  നൽകേണ്ടത്. ജീവനക്കാരുടെ പ്രബേഷൻ കാലാവധി മൂന്ന് മാസത്തിൽ കൂടുതലാവാൻ പാടില്ല. പ്രതൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസിന്റെ ചിലവ്  തൊഴിലുടമ വഹിക്കണം.

തൊഴിൽ അവസാനിപ്പിച്ച്  പോകുമ്പോൾ  ആദ്യത്തെ മൂന്നു വർഷക്കാലം 15 ദിവസത്തെ ശമ്പളവും  പിന്നീടുള്ള വർഷങ്ങളിൽ  ഒരു മാസത്തെ ശമ്പളവും ആനുകൂല്യമായി നൽകണം.  തൊഴിലിടത്ത് മരണമോ പൂർണ അംഗവൈകല്യമോ സംഭവിച്ചാൽ ബന്ധപ്പെട്ട നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകണം.തുറസായ സ്ഥലങ്ങളിൽ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് 12.30 മുതൽ 3.30 വരെ ജോലി ചെയ്യാതിരിക്കാനും തൊഴിലാളിക്ക്  അവകാശമുണ്ട്. ദേശീയ തൊഴിലാളി യൂനിയനിൽ അംഗമാകാനുള്ള അവകാശത്തോടൊപ്പം , അംഗീകാരമുള്ള ഒമാനിലെ സാമൂഹിക സംഘടനകളിൽ അംഗമാകാനുള്ള അവകാശം തുടങ്ങിയവയാണ്  വിദേശികളായ തൊഴിലാളികൾക്കുള്ളത്


Post a Comment

Previous Post Next Post
close