വീണ്ടും ബന്ധു നിയമനത്തില്‍ കുടുങ്ങി സിപിഎം; അമ്പലപ്പാറ ഗ്രാമ പഞ്ചായത്തില്‍ വ്യജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് സിപിഎം പ്രാദേശിക നേതാവ് ബന്ധുനിയമനം നടത്തിയതായി കണ്ടെത്തല്‍ snews
പാലക്കാട്: അമ്പലപ്പാറ ഗ്രാമപഞ്ചായത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി സിപിഎം പ്രാദേശിക നേതാവിന്റെ ബന്ധു നിയമനം. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എന്‍ജിനീയര്‍ തസ്തികയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധു നിയമനം നടന്നത്. എന്നാല്‍ സംഭവത്തെ ന്യായീകരിച്ച് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ കുഞ്ഞന്‍ രംഗത്തെത്തി.

2019 ജൂലായ് രണ്ടിനാണ് അക്രെഡിറ്റഡ് എന്‍ജിനീയറുടെ തസ്തികയിലക്കുള്ള നിയമനം നടന്നത്. അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നാം റാങ്കുകാരനെന്ന് കാണിച്ച് 85 മാര്‍ക്കു നേടിയ സര്‍ട്ടിഫിക്കറ്റുമായെത്തിയ സിപിഎം പ്രാദേശിക നേതാവിന്റെ ബന്ധു കെ.അനീഷ് എന്നയാള്‍ക്കാണ് നിയമനം നല്‍കിയിരിക്കുന്നത്. എന്നാല്‍ ജില്ലാ കളക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ ഇയാള്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകളെല്ലാം വ്യാജമാണെന്നു തെളിഞ്ഞു.

പഞ്ചായത്തിനെയും യൂണിവേഴ്‌സിറ്റിയെയും ജനങ്ങളെയും ഒരുപോലെ കബളിപ്പിച്ച ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി. അതേസമയം ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കളക്ടര്‍മാര്‍ ഉള്‍പ്പെടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പലയിടത്തും ജോലിയില്‍ പ്രവേശിക്കുന്നുണ്ടെന്ന് പറഞ്ഞു സംഭവത്തെ ന്യായീകരിക്കുകയാണ് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ചെയ്തത്.

Post a Comment

Previous Post Next Post
close