വേശ്യാവൃത്തിയിലേര്‍പ്പെടുന്ന ഇന്ത്യയിലെ പേര്‍ണ വിഭാഗം snews

പണത്തിനായി 
സ്ത്രീ സുരക്ഷക്കായി രാജ്യം നിരന്തരമായി പദ്ധതികളിലും പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുമ്പോഴും അവയൊന്നും സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥക്ക് ഒരുമാറ്റവും വരുന്നില്ലെന്നത് ഒരു സത്യമാണ്. ചില ഗ്രാമീണ സമുദായങ്ങളിലുള്ള സ്ത്രീകള്‍ ചിന്തിക്കാന്‍ പോലുമാകാത്തവിധം ചൂഷണങ്ങള്‍ നിരന്തരം നേരിട്ടുകൊണ്ടിരിക്കുകയാണ്.

ഡല്‍ഹിയുടെ പ്രാന്തപ്രദേശങ്ങളില്‍ വസിക്കുന്ന പേര്‍ണ വിഭാഗത്തിലെ സ്ത്രീകളാണ് കുടുംബത്തിന്റെ നിര്‍ദ്ദേശപ്രകാരം പണത്തിനായി നിര്‍ബന്ധിത വേശ്യാവൃത്തിയിലേര്‍പ്പെടുന്നത്. പസഫിക് സ്റ്റാന്‍ഡേര്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.ഈ സമുദായത്തിലെ പുരുഷന്മാര്‍ ഭാര്യമാരെ അവരുടെ യൗവ്വനകാലത്തുതന്നെ ഇത്തരം പ്രവൃത്തികളിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കന്നു.


ധര്‍മ്മപുരം ഗ്രാമത്തിലെ പേര്‍ണ യുവതിയായ റാണി പറയുന്നത് കേള്‍ക്കൂ., വേശ്യാവൃത്തി എന്നത് ദിനചര്യയുടെ ഭാഗമായാണ് ഞങ്ങള്‍ കണക്കാക്കുന്നത്. എല്ലാവരും പണം ലഭിക്കാനായി പല ജോലികള്‍ക്കും പോകുന്നു .ഞങ്ങള്‍ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നു എന്ന വ്യത്യാസം മാത്രമാണുള്ളത്. ദിവസവും രാത്രി 2 മണിക്കാണ് ഞാന്‍ ലൈംഗീകവൃത്തിക്കായി ഇറങ്ങാറുള്ളത് ഈ സമയത്തിനുള്ളില്‍ അഞ്ചില്‍ കൂടുതല്‍ പുരുഷന്മാരെ ലഭിക്കുകയാണെങ്കില്‍ സാമ്പത്തിക ലാഭമാണ്. പോലീസുകാരെയാണ് ഞങ്ങള്‍ക്ക് പേടിയുള്ളത്.

കാരണം ഇവര്‍ക്ക് വഴങ്ങികൊടുക്കുകയും ഒപ്പം കിട്ടിയ പണം മുഴുവന്‍ നല്‍കേണ്ടിയും വരും .അതുകൊണ്ട് പോലീസുകാരുടെ കണ്‍മുമ്പില്‍പെടാതെ ശ്രദ്ധിക്കും. രാവിലെ 7 മണിയോടെയാണ് വീട്ടില്‍ തിരിച്ചെത്തുക. റാണി പറയുന്നു. വീട്ടില്‍ എത്തിയാല്‍ തന്റെ ഭര്‍ത്താവിനും ആറുകുട്ടികള്‍ക്കും പ്രഭാതഭക്ഷണം ഉണ്ടാക്കികൊടുക്കും . അതിനുശേഷം കുറച്ച് സമയമാണ് ഉറങ്ങാനും വിശ്രമിക്കാനും ലഭിക്കുക. റാണി പറഞ്ഞു.


വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞാണ് ഭര്‍ത്താവ് അവരെ ലൈംഗീകതൊഴിലാളിയ്ക്കുന്നത്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു. കാരണം ഞങ്ങളുടെ സമുദായത്തില്‍ ഇത് സാധാരണയാണ്. കുടുംബത്തിലേക്ക് പണം എത്തിക്കാനുള്ള മാര്‍ഗമാണിത്.

പേര്‍ണ സമുദായത്തിലെ എല്ലാപെണ്‍കുട്ടികള്‍ക്കും പറഞ്ഞിട്ടുള്ളതാണിത്. പേര്‍ണയുവതിയായ ഹോര്‍ബായ് പറയുന്നു. ഹോര്‍ബായി തയ്യല്‍ പഠിച്ചിരുന്ന കാലത്ത് അവളുടെ മാതാപിതാക്കള്‍ മരിച്ചുപോവുകയും കുടുംബക്കാര്‍ ചേര്‍ന്ന് ഇഷ്ടമില്ലാത്ത വിവാഹത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നു. വിവാഹം കഴിഞ്ഞതോടെ ദുരിതജീവിതം ആരംഭിക്കുകയായിരുന്നു.

കുടുംബത്തിനായി പണം സമ്പാദിക്കാനായാണ് ഓരോ സ്ത്രീയും ഇങ്ങനെ ചെയ്യേണ്ടിവരുന്നത്. പിന്നീട് ഭര്‍ത്താവ് മരിച്ചതോടെ വരുമാനത്തിന് മറ്റ്മാര്‍ഗങ്ങളൊന്നുമില്ലാതെ വരികയും പൂര്‍ണമായി ലൈംഗീകതൊഴിലാളിയായി മാറുകയുമായിരുന്നു. ഹോര്‍ബായ് പറയുന്നു.

ഇങ്ങനെയൊക്കെ ആണെങ്കിലും ഇവിടെയുള്ള ഓരോ സ്ത്രീയും സന്തോഷവതികളാണെന്ന് ഇവര്‍ പറയുന്നു. തന്റെ പെണ്‍മക്കളെ സംരക്ഷിക്കാനും നല്ല വിദ്യാഭ്യാസം നല്‍കാനും തനിക്ക് സാധിക്കുന്നുണ്ട്. അക്കാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്. ഞങ്ങളുടെ സമുദായം വേശ്യാവൃത്തി അംഗീകരിച്ചതാണ്. എന്നാല്‍ ഞങ്ങളാരും ഞങ്ങളുടെ പെണ്‍മക്കള്‍ ഈ രീതി പിന്തുടരാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ക്ക് ഞങ്ങള്‍ നല്ല വിദ്യാഭ്യാസം നല്‍കുന്നത്. എന്നാല്‍ നിര്‍ഭാഗ്യമെന്നോണം പേര്‍ണ സ്ത്രീകള്‍ക്ക് അവരുടെ പെണ്‍മക്കളുടെ മേല്‍ അല്‍പ്പംപോലും നിയന്ത്രണമോ അവകാശമോ ഇല്ല. വിവാഹം കഴിഞ്ഞാല്‍ അവരുടെ കാര്യവും മറ്റെല്ലാ പേര്‍ണസ്ത്രീയെയും പോലെയായിരിക്കും.

പിമ്പുകളുടെയും മറ്റ് ഏജന്റുമാരുടെയും കൈയ്യിലമര്‍ന്നുപോകുന്നത് നിരവധി പെണ്‍കുട്ടികളുടെ ജീവിതമാണ്. ഇവര്‍ പെണ്‍കുട്ടികളെ കൊല്‍ക്കത്തയിലേക്കും മുംബൈലേക്കും കടത്തിയയക്കുന്നു. മുമ്പ് ഡല്‍ഹിയില്‍ ഉണ്ടായപോലുള്ള റേപ് നടക്കുമ്പോള്‍ ആളുകള്‍ പ്രതിഷേധിക്കുന്നു. എന്നാല്‍ ഇവിടെ ദിവസവും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയാണ്. അപ്‌നേ ആപ് എന്ന സംഘടനയുടെ ഡയറക്ടറായ അഭിലാഷകുമാരി പറയുന്നു.


പാശ്ചാത്യലോകം മുഴുവന്‍ അഡള്‍ട്ട് പ്രോസ്റ്റിറ്റിയൂഷന്‍ നിയമപരമാക്കാന്‍ ശബ്ദമെടുക്കുകയും ഏത് പുരുഷനെ സ്വീകരിക്കണമെന്നത് അവളുടെ തീരുമാനമാണെന്ന് പറയുകയും ചെയ്യുമ്പോള്‍ അഭിലാഷകുമാരി ചോദിക്കുന്നു, പത്താം വയസ്സുമുതല്‍ ഒരുപെണ്‍കുട്ടി നിര്‍ബന്ധിത വേശ്യാവൃത്തില്‍ ഏര്‍പ്പെടുമ്പോള്‍ സത്യത്തില്‍ അവള്‍ക്കെന്ത് ചോയ്‌സാണ് അവിടെയുള്ളത്. അവര്‍ ചോദിക്കുന്നു.

ഇന്ത്യയില്‍ സ്ത്രീകള്‍ ജനിക്കുന്നത് മുതല്‍ മരിക്കുന്നതുവരെ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്ന്‌പോകുന്നത്. ലിംഗനിര്‍ണയത്തിലൂടെ നടത്തുന്ന ഭ്രൂണഹത്യ മുതല്‍ ജനിച്ചാല്‍ നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ നിരവധിയാണ്. ആണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ഭക്ഷണവും പെണ്‍കുട്ടിക്ക് ആവശ്യത്തിന് ഭക്ഷണംപോലും നല്‍കാണ്ടിരിക്കുകയും ചെയ്യുന്നത് ഇവിടങ്ങളില്‍ സാധാരണമാണ്.

ആണ്‍കുട്ടികളെ സ്‌ക്കൂളിലയക്കുകയും പെണ്‍കുട്ടികളെ വീട്ടിലെ ജോലിക്ക് നിര്‍ത്തുകയും ചെയ്യുന്നു. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പുള്ള വിവാഹവും ഗര്‍ഭധാരണവും പലപ്പോഴും കുട്ടികളുടെ മരണത്തിനുപോലും കാരണമാകുന്നു. അപ്‌നേ ആപ്‌ക്കോ എന്ന ഓര്‍ഗനൈസേഷന്റെ സ്ഥാപകയായ രുക്ഷിര ഗുപ്ത പറയുന്നു.

ദുര്‍ബലമായ പ്രത്യാശയുടെ വെളിച്ചത്തില്‍ നില്‍ക്കുമ്പോഴും ഹൃദയമുരുകി അവര്‍ തങ്ങളുടെ പെണ്‍മക്കള്‍ക്കായി പ്രാര്‍ത്ഥിക്കുകയാണ്, ഈ അവസ്ഥ അവര്‍ക്ക് വരുത്തരുതേ.Post a Comment

Previous Post Next Post
close