ലീഗിന്റെ ഇരട്ടത്താപ്പ്‌ ചർച്ചയായി; ആർഎസ്‌എസ്‌ കലാപസമരത്തെ പിന്തുണച്ചതിൽ പ്രശ്‌നമില്ല viralpostമലപ്പുറം > പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്ത ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ കെ എം ബഷീറിനെ സസ്പെൻഡ് ചെയ്തതോടെ പുറത്തായത് മുസ്ലിംലീഗിന്റെ ഇരട്ടത്താപ്പ്.
പൗരത്വനിയമം പോലെ ഗൗരവമായ പ്രശ്നത്തിൽ രാഷ്ട്രീയം നോക്കാതെ ആളുകൾ സഹകരിക്കുമെന്നും അതൊന്നും പർവതീകരിക്കേണ്ട കാര്യമില്ലെന്നുമാണ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. വിവാദം ബിജെപിയെ സഹായിക്കുമെന്നും നടപടി ആവശ്യമില്ലെന്നും പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറും സൂചിപ്പിച്ചു. എന്നാൽ സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് നടപടിയിൽ ഉറച്ചുനിൽക്കുകയായിരുന്നു.
ലീഗ് നേതൃത്വത്തിനെതിരെ ബഷീർ സംസാരിച്ചുവെന്നാണ് പുറത്താക്കലിനെ ന്യായീകരിച്ച് മുനീർ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. പൗരത്വ പ്രശ്നത്തിൽ ആശങ്കയുള്ള പൗരൻ എന്ന നിലയിലാണ് കണ്ണിചേർന്നതെന്ന് ബഷീർ വ്യക്തമാക്കിയിരുന്നു.ശബരിമല സുപ്രീം കോടതി വിധിക്കെതിരെ ആർഎസ്എസ് നടത്തിയ കലാപസമരത്തിന് പിന്തുണയർപ്പിക്കാൻ പോയ ലീഗ്, രാജ്യത്തെയാകെ ബാധിക്കുന്ന വിഷയത്തിൽ സമരത്തിൽ പങ്കെടുത്തതിന് നടപടിയെടുക്കുന്നതിലെ അപകടം ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിലടക്കം വിമർശം ഉയരുന്നുണ്ട്.


Post a Comment

Previous Post Next Post
close