കേന്ദ്ര ബജറ്റബ് 2020;കർഷകരെ വീണ്ടും പറ്റിച്ചുഎല്ലാം വിൽപ്പനയ്‌ക്ക്‌കടുത്ത സാമ്പത്തികക്കുഴപ്പം മറികടക്കാൻ നടപടികളില്ലാതെ വീണ്ടുമൊരു ബജറ്റ്. അവശേഷിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെക്കൂടി വിറ്റഴിച്ചും തന്ത്രപ്രധാന മേഖലകളിൽ സ്വകാര്യ പങ്കാളിത്തം അനുവദിച്ചുമാണ് പണം കണ്ടെത്തുന്നത്. കോർപറേറ്റുകൾക്കും അതിസമ്പന്നർക്കും മാത്രമാണ് ആശ്വാസം. വരുമാനപ്രതിസന്ധി നേരിടാനും വിഭവസമാഹരണത്തിനും പദ്ധതിയില്ല. വരുമാനത്തിൽ സംഭവിച്ച കുറവ് കണക്കുകളിൽ കൃത്രിമം കാട്ടി മറച്ചുവയ്ക്കുന്നു. വികസനത്തിനോ ക്ഷേമത്തിനോ ഒരു നടപടിയുമില്ലകാർഷിക മേഖലയെ അവഗണിച്ചു
നരേന്ദ്ര മോഡി സർക്കാരിന്റെ ഏഴാമത്തെ ബജറ്റിലും കർഷകർക്ക് കടുത്ത അവഗണന. കാർഷിക വരുമാനം ഉയർത്താനെന്ന പേരിൽ അവതരിപ്പിച്ച 16 ഇന പരിപാടിയിൽ ഏറെയും ആവർത്തനം. കർഷകരുടെ വരുമാനം 2022ൽ ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ ബജറ്റുകളിലുമുണ്ടായിരുന്നു. കർഷകർക്കൊപ്പമെന്ന് വരുത്തിത്തീർക്കാൻ നേരത്തെ നടത്തിയ പ്രഖ്യാപനങ്ങളിൽ തൊണ്ണൂറുശതമാനവും നടപ്പായില്ല. സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കും, കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവില ഒന്നര ഇരട്ടിയാക്കും തുടങ്ങിയ പ്രഖ്യാപനങ്ങൾ എങ്ങുമെത്തിയില്ല. കിസാൻ ക്രെഡിറ്റ് കാർഡ് പലവട്ടം പ്രഖ്യാപിച്ചതാണ്. കർഷകരുടെ വരുമാന വർധനയ്ക്കെന്നപേരിൽ പുതിയ ബജറ്റിൽ നടത്തിയ നിർദേശങ്ങളേറെയും കാർഷികേതര പ്രവൃത്തികൾ.

Post a Comment

Previous Post Next Post
close