വീരപ്പന്‍ സംഘത്തിലെ ‘പെണ്‍പുലി’ സ്റ്റെല്ല മേരി പിടിയില്‍; അറസ്റ്റിലാവുന്നത് 27 വര്‍ഷത്തെ ഒളിവുജീവിതത്തിനൊടുവില്‍ബംഗളൂരു: കൊല്ലപ്പെട്ട കാട്ടുകൊള്ളക്കാരന്‍ വീരപ്പന്റെ അടുത്ത അനുയായിയായ സ്റ്റെല്ല മേരിയെ (40) അറസ്റ്റുചെയ്തതായി ചാമരാജനഗര്‍ പോലീസ് സൂപ്രണ്ട് എച്ച്ഡി ആനന്ദ് കുമാർ സ്ഥിരീകരിച്ചു. കഴിഞ്ഞ 27 വർഷമായി ഒളിവിലായിരുന്ന സ്റ്റെല്ല മേരിയെ ഞായറാഴ്ച ചാമരാജനഗറിലെ കൊല്ലെഗൽ പ്രദേശത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.

കൃഷി സ്ഥലത്തുനിന്നും ആനകളെ ഓടിക്കാന്‍ വെടിവെച്ചതുമായി ബന്ധപ്പെട്ടാണ് സ്റ്റെല്ലയെ ആദ്യം പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഏന്നാല്‍ ചോദ്യം ചെയ്യലില്‍ വീരപ്പനുമായുള്ള ബന്ധം പുറത്തുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തോക്കുകളും മറ്റു ആയുധങ്ങളും ഉപയോഗിക്കാന്‍ കൃത്യമായ പരിശീലനം ലഭിച്ചിരുന്നുവെന്നു ചോദ്യം ചെയ്യലില്‍ സ്റ്റെല്ല സമ്മതിച്ചുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. വ്യാജ പേരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന തന്റെ വ്യക്തിജീവിതത്തെയും വിവാഹത്തെയും കുറിച്ചുള്ള വിശദാംശങ്ങളും അവർ വെളിപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് വീരപ്പനെ വെടിവെച്ചു കൊന്നത് മുതല്‍ കര്‍ണാടക പോലീസ് സ്റ്റെല്ലക്കുവേണ്ടിയുള്ള തെരച്ചിലിലായിരുന്നു.


Post a Comment

Previous Post Next Post
close