സംഘപരിവാർ ഭീകരവാദിവെടിവയ്‌‌‌‌ക്കുന്നത്‌ നോക്കിനിന്നത്‌ 300ൽപരം പൊലീസുകാർ
ന്യൂഡല്ഹി > 

ജാമിയ വിദ്യാർഥിക്കുനേരെ സംഘപരിവാർ അക്രമി ഗോപാൽ ശർമ വെടിവയ്ക്കുന്നത് നോക്കിനിന്നത് നൂറുകണക്കിന് പൊലീസുകാർ. 300 പൊലീസുകാരെയും 12 എസ്എച്ച്ഒമാരെയും അഞ്ച് കമ്പനി സിആർപിഎഫ് സേനാംഗങ്ങളെയുമാണ് ഇവിടെ വിന്യസിച്ചിരുന്നത്. സരായ് ജുല്ലേന, ഹോളി ഫാമിലി ആശുപത്രി, സുഖ്ദേവ് വിഹാർ എന്നിവിടങ്ങളിലായാണ് സേനാംഗങ്ങൾ നിലയുറപ്പിച്ചിരുന്നത്. ഇതിനിടയിലൂടെയാണ് തോക്കുയർത്തി എത്തിയ ഗോപാൽ ശർമ വെടിവച്ചത്.

അക്രമിയുടെ പിന്നിലായിരുന്നു തങ്ങളെന്നും കൈയിലുള്ളത് മൊബൈൽ ഫോണാണെന്ന് കരുതിയെന്നുമാണ് പൊലീസ് ഭാഷ്യം.ഡിസംബർ 15ന് അനുവാദമില്ലാതെ ജാമിയയിൽ കടന്ന് വിദ്യാർഥികളെ പൊലീസ് മർദിച്ചതും ജനുവരി അഞ്ചിന് ജെഎൻയു ക്യാമ്പസിൽ മുഖംമൂടിയണിഞ്ഞ സംഘപരിവാറുകാർ അഴിഞ്ഞാടിയത് തടയാതെ നോക്കിനിന്നതും വിമർശിക്കപ്പെട്ടിരുന്നു.


Post a Comment

Previous Post Next Post
close