കൊറോണ ; ചൈനയില്‍ മരണം 304 ആയി2590 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

വുഹാന്‍: 

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരണം 304 ആയി . 2590 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു . ഇപ്പോള്‍ 14380 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ തുടരുകയാണ്. ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്നവരെ പാര്‍പ്പിക്കുന്നതിനായി ഹരിയാക്ക് സമീപം മാനേസറില്‍ താത്കാലികമായ നിരീക്ഷണ കേന്ദ്രം ഒരുക്കിയിട്ടുണ്ട്.

അതേസമയം കൊറോണ വൈറസ് ബാധ സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തിയ മൂന്നു പേര്‍ അറസ്റ്റു ചെയ്തു. സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവരെയാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ മൂന്ന് പേര്‍ക്കുമെതിരെ കഴിഞ്ഞദിവസം കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്ത വിവരം ആരോഗ്യമന്ത്രിയാണ് അറിയിച്ചത്.

Post a Comment

Previous Post Next Post
close