കൊറോണ വൈറസ് ബാധയേറ്റ രോഗികളെ ചികിത്സിക്കാന്‍ 1000 കിടക്കകളുള്ള ആശുപത്രി നിര്‍മ്മിച്ച് ചൈന. ചൈനയില്‍ 2,829 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ധ്രുത ഗതിയില്‍ ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്.
വുഹാന്‍ തലസ്ഥാനമായ ഹ്യൂബയില്‍ ജനുവരി 23 നാണ് ആശുപത്രിയുടെ നിര്‍മ്മാണം ആരംഭിച്ചത്. ഒന്‍പത് ദിവസം കൊണ്ട് തന്നെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.
25,000 ചതുരശ്ര ചുറ്റളവിലാണ് ആശുപത്രി നിര്‍മ്മിച്ചിരിക്കുന്നത്. സന്നദ്ധപ്രവര്‍ത്തകരെ പോലീസും ജോലിക്കാരും ഉള്‍പ്പെടെ നിരവധി ആളുകളുടെ സഹായത്തോടെയാണ് അടിയന്തര നിര്‍മ്മാണം പൂര്‍ത്തിയായത്. ആശുപത്രിയില്‍ 419 വാര്‍ഡുകളും 30 തീവ്രപരിചരണ വിഭാഗങ്ങളുമുണ്ട്.
അതേസമയം കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 361 ആയി ഉയര്‍ന്നു. ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷനാണ് ഇത് സംബന്ധിച്ച് കണക്ക് പുറത്ത് വിട്ടത്.
Post a Comment