പൗരത്വം ഔദാര്യമല്ല; ജില്ലാ എസ് വൈ എസ് സമര യാത്രകൾ തിങ്കളാഴ്ച പുറപ്പെടും, 365 കേന്ദ്രങ്ങളിൽ സമ്മേളനം


കാസർകോട് :  
പൗരത്വം ഔദാര്യമല്ല. യുവത്വം നിലപാട് പറയുന്നു എന്ന സന്ദേശവുമായി ജില്ലാ എസ് വൈ എസ് സംഘടിപ്പിക്കുന്ന  മൂന്ന് സമരയാത്രകൾ  തിങ്കാഴ്ച ആരംഭിക്കും.  പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യ വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് ശക്തിപകരുന്നതിനായി സംഘടിപ്പിക്കുന്ന ഉത്തര, ദക്ഷിണ, മധ്യ മേഖലാ യാത്രകളാണ്  പുറപ്പെടുന്നത്. ജില്ലയിലെ 365 യൂണിറ്റ് കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. 
    സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ  നയിക്കുന്ന ദക്ഷിണ മേഖലായാത്ര  മൂന്നിന്  രാവിലെ 9ന്  ദേളി സഅദിയ്യയിൽ നിന്ന് നൂറുൽ ഉലമ എം ഉസ്താദിന്റെ മഖ്ബറ സിയാറത്തോടെ തുടങ്ങും. സിയാറത്തിന് സയ്യിദ് ഇസ്മാഇൗൽ തങ്ങൾ പാനൂർ നേതൃത്വം നൽകും. സമസ്ത സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത് പതാക കൈമാറും. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി സമര സന്ദേശം നൽകും. ഉദുമ കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ സോണുകളിൽ പര്യടനം നടത്തി 6ന് വൈകിട്ട് പാറപ്പള്ളിയിൽ സമാപിക്കും.          
        സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരി സഅദി  തങ്ങൾ  നയിക്കുന്ന ഉത്തര മേഖലായാത്ര ് രാവിലെ 9ന് ന്  ഹൊസങ്കടി മള്ഹറിൽ നിന്ന് സയ്യിദ് ഉമറുൽ ഫാറൂക് അൽബുഖാരി തങ്ങൾ മഖാം സിയാറത്തോടെ തുടങ്ങും. സിയാറത്തിന് സയ്യിദ് ശഹീർ അൽബുഖാരി നേതൃത്വം നൽകും. സയ്യിദ് അതാഉല്ലാഹ് തങ്ങൾ പതാക കൈമാറും. കക്കീർ മാസ്റ്റർ പെട്ടിക്കുണ്ട് സമര സന്ദേശം നൽകും.  മഞ്ചേശ്വരം, ഉപ്പള, കുമ്പള  സോണുകളിൽ പര്യടനം നടത്തി 6ന് പേരാലിൽ സമാപിക്കും.  
    സയ്യിദ് സൈനുൽ ആബിദീൻ  തങ്ങൾ കണ്ണവം   നയിക്കുന്ന മധ്യമേഖല യാത്ര മൂന്നിന് രാവിലെ 9ന്  പുത്തിഗെ മുഹിമ്മാത്തിൽ സയ്യിദ് ത്വാഹിർ തങ്ങൾ മഖാം സിയാറത്തോടെ തുടങ്ങും. സയ്യിദ് ഹസൻ അഹ്ദൽ തങ്ങൾ സിയാറത്തിന് നേതൃത്വം നൽകും. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പതാക കൈമാറും. സുലൈമാൻ കരിവെള്ളൂർ സമര സന്ദേശം നൽകും. കാസർകോട്, ബദിയടുക്ക, മുള്ളേരിയ സോണുകളിൽ പര്യടനം നടത്തി 6ന് വൈകിട്ട് കുണിയയിൽ  സമാപിക്കും. 
   ഓരോ  കേന്ദ്രങ്ങളിലും പ്രമുഖർ പ്രസംഗിക്കും. ജാഥാ ഉപനായകരും കൺവീനർമാരു മായി സോൺ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഫിനാൻസ് സെക്രട്ടറി എന്നിവരെ തെരെഞ്ഞെടുത്തു. 
     ഫെബ്രുവരി 15ന് കാസർകോട് നടക്കുന്ന എസ് വൈ എസ് ജില്ലാ യുവജന റാലിയുടെ പ്രചാണം കൂടിയാകും സമരയാത്രകൾ.  
    ഇതു സംബന്ധമായി ചേർന്ന ജില്ലാറാലി സ്വാഗത സംഘം അയൽപക്ക സംഗമം ചെയർമാൻ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്തു. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.  
   
പടം 
  എസ് വൈ എസ് ജില്ലാ റാലി സ്വാഗത സംഘം അയൽപക്ക സംഗമം  സ്വാഗത സംഘം ചെയർമാൻ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post
close