വെഫി എക്സലൻസി ടെസ്റ്റ് ഉപ്പളയിൽ 5 കേന്ദ്രങ്ങൾ; ഉദ്ഘാടനം മുട്ടം മഖ്ദൂമിയ്യയിൽ


ബന്തിയോട്: "പരീക്ഷയോട് കൂട്ട് കൂടാം" എന്ന പ്രമേയത്തിൽ എസ് എസ് എഫ് സംസ്ഥാന കമിറ്റിക്കു കീഴിൽ വിസ്ഡം എജ്യുകേഷൻ ഫൗണ്ടേഷൻ ഓഫ് ഉന്ത്യ (വെഫി) യുടെ സഹകരണത്തോടെ ഈ വർഷം പരീക്ഷയെഴുതുന്ന എസ്എസ്എൽ എസി, ഹയർ സെക്കണ്ടറി വിദ്ധ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മോഡൽ പരീക്ഷ "എക്സലൻസിടെസ്റ്റ് "ഫെബ്രുവരി 2 (നാളെ) ഉപ്പള ഡിവിഷനിൽ അഞ്ച് കേന്ദ്രങ്ങളിൽ നടക്കും. ഇംഗ്ലീഷ് ,ഗണിതം, സോഷ്യൽ സയൻസ്, അക്കൗണ്ടൻസി എന്നീ വിഷയങ്ങളിൽ മുന്നൂറോളം വിദ്യർത്ഥികൾ പരീക്ഷയെഴുതും.പരീക്ഷക്ക് മുന്നോടിയായി വിവിധ കേന്ദ്രങ്ങളിൽ മുർഷിദ് കൊണ്ടോട്ടി, സൈഫുദ്ധീൻ യാഫി ദീനാർനഗർ, മുജാഹിർ ഹുസൈൻ പച്ചമ്പള, സാദിഖ് അടുക്കം ,റൈഷാദ് സുബൈകട്ട തുടങ്ങിയവർ മോട്ടിവേഷൻ ക്ലാസുകൾക്ക് നേതൃത്വം നൽകും. ഡിവിഷൻ ഉദ്ഘാടനം മുട്ടം മഖ്ദൂമിയ്യയിൽ ഡിവിഷൻ പ്രസിഡന്റ ഇബ്രാഹിം ഖലീൽ മദനിയുടെ അദ്യക്ഷതയിൽ ലതീഫിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ മുർഷിദ് മലപ്പുറം ഉദ്ഘാടം ചെയ്യും. മുഹമ്മദലി അഹ്സനി മഖ്ദൂമിയ്യ,സൈനുദ്ധീൻ സുബൈകട്ട, ബദ്‌റുൽ മുനീർ സഖാഫി അട്ടഗോളി ,ഖലീൽ സഖാഫി ചിന്നമുഗർ, അഫ്സൽ കയർക്കട്ട, ശഫീഖ് സഖാഫി സോങ്കാൽ, അബ്ദുൽ അസീസ് അട്ടഗോളി, ഇർഫാദ് സുറൈജി അബ്ദുന്നാസർ ബേക്കൂർ തുടങ്ങിയവർ സമ്പന്ധിക്കും.

Post a Comment

Previous Post Next Post
close