പൗരത്വ നിഷേധം: ജില്ലാ ജനകീയ നീതി വേദിയും ഉപ്പള പൗരാവലിയുടെയും സംയുക്ത പൊതുയോഗം ഉപ്പള ടൗണിൽ ഫെബ്രുവരി 9ന്


ഉപ്പള: 
കേന്ദ്ര സർക്കാറിന്റെ പൗരത്വ നിഷേധ നിയമത്തിൽ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി ജില്ലാ ജനകീയ നീതി വേദിയുടെയും, ഉപ്പള പൗരാവലിയുടെയും സംയുക്താഭിമുഖ്യത്തിൽ ഫെബ്രുവരി 9 ഞാറാഴ്ച്ച വൈകുന്നേരം 4 മണിക്ക് പൊതുയോഗം ഉപ്പള ടൗണിൽ ചേരാൻ തീരുമാനിച്ചു.
കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന സി.എ.എ.യുടെയും, എൻ ആർ സി, എൻ പി ആർ എന്നിവയിലൂടെ ഭരണഘടന ലംഘനവും, മതേതരത്വവും, ജനാധിപത്യവും തകർക്കപ്പെടുമ്പോൾ പൊതു സമൂഹത്തെ ബോധവത്കരിക്കാനും, മനുഷ്യമനസ്സുകളെ ഏകോപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള പൊതുയോഗം അബ്ദുൽ റസാക്ക് അബ്റാറി പത്തനംതിട്ട ഉദ്ഘാടനം ചെയ്യും.ഷാനാവാസ് ഖാസിമി കോട്ടയം, ജുനൈദ് ഖാസിമി ഈരാറ്റുപേട്ട, ഹമീദ് ചാത്തങ്കൈ, അജിത് കുമാർ ആസാദ്, സുബൈർ പടുപ്പ്, അബ്ദുൽ ഖാദർ ചട്ടംചാൽ, നൗഫൽ ഉളിയത്തടുക്ക, മറ്റ് സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും, സൈഫുദ്ദീൻ കെ.മാക്കോട് അദ്ധ്യക്ഷത വഹിക്കുമെന്നും ജില്ലാ സെക്രട്ടറി അബ്ദു റഹിമാൻ തെരുവത്ത് അറിയിച്ചു.

Post a Comment

Previous Post Next Post
close