മലയാളികള്‍ സഞ്ചരിച്ച ഉംറ വാഹനം അപകടത്തില്‍ പെട്ട് നാലുവയസ്സുകാരനടക്കം രണ്ട് പേര്‍ മരിച്ചു
ദമാം  |
 റിയാദില്‍ നിന്നും ഉംറ തീര്‍ത്ഥാടനത്തിനായി യാത്ര തിരിച്ച മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവാവും നാലുവയസ്സുള്ള കുഞ്ഞും മരിച്ചു

ഉംറ തീര്‍ത്ഥാടനം കഴിഞ്ഞു റിയാദിലേക്കുള്ള മടക്ക യാത്രക്കിടെ റിയാദില്‍ നിന്ന് 300 കിലോമീറ്ററകലെയുള്ള റിയാദ് -ജിദ്ദ ഹൈവേയിയിലെ ഹുമയാത്തിലെ അല്‍ വാദി എന്ന സ്ഥലത്ത് തിങ്കളാഴ്ച പുലര്‍ച്ചെയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. മാഹി സ്വദേശി ഷമീം മുസ്തഫ (40), ഷമീമിന്റെ സുഹൃത്ത് അമീനിന്റെ മകന്‍ നാലുവയസ്സുകാരന്‍ അര്‍ഹാം എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഷമീമിന്റെ ഭാര്യ അഷ്മില, അമീനിന്റെ ഭാര്യ ഷാനിബ, ഷമീമിന്റെ മക്കളായ അയാന്‍, സാറ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട് .

പരിക്കേറ്റവരെ അല്‍ഖുവയ്യ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഹുമയാത്തിന് സമീപം അല്‍ഖസ്‌റ ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി .


Post a Comment

Previous Post Next Post
close