ഗാന്ധിജി നമ്മുടെ രാജ്യത്ത് നിന്നും വാരിക്കളയാന്‍ ശ്രമിച്ച ചവറാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്ന് എഴുത്തുകാരന് സുനില്‍ പി ഇളയിടം. തിരുവനന്തപുരത് മാതൃഭൂമിയുടെ ക ഫെസ്റ്റിവലില്‍ ‘ഗാന്ധി പിന്തുടരുന്ന മതവും രാഷ്ട്രീയവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗാന്ധിജി ചവറുകളെല്ലാം വാരിക്കളഞ്ഞ ആളാണ് എന്നാണല്ലോ ഇപ്പോള്‍ സ്വച്ഛ ഭാരതില്‍ ഗാന്ധിയുടെ കണ്ണട ഉപയോഗിക്കുന്നത് വഴി ചെയ്യുന്നത്. എന്നാൽ ഞാന്‍ ഒരു വാക്യം കൂടി പറയാം കേട്ടോ, ഗാന്ധിജി വാരിക്കളയാന്‍ ശ്രമിച്ച ചവറാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. അതിന്റ പേരാണ് ഈ മതഭ്രാന്ത് എന്നത്. ഗാന്ധിജി ഇന്ത്യയില്‍ നിന്ന് വാരിക്കളയാന്‍ ശ്രമിച്ച ആദ്യത്തെയും അവസാനത്തെയും അഴുക്ക് മതഭ്രാന്താണ്. അതാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
Post a Comment