

കൊറോണ വൈറസ് പടർന്നുപിടിക്കുന്ന ചൈനയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണ്. പ്രതിസന്ധിയെ നേരിടാൻ സാങ്കേതിക സഹായത്തോടെ മികച്ച പ്രതിരോധപ്രവർത്തനങ്ങളാണ് ചൈന നടത്തുന്നത്. പത്ത് ദിവസം കൊണ്ട് 1000 പേരെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രി നിർമിച്ചതും മാസ്കുകൾക്ക് ക്ഷാമം വന്നപ്പോൾ ദിവസങ്ങൾക്കുള്ളിൽ മാസ്ക് ഉത്പാദനം വർധിപ്പിച്ച് രാജ്യത്ത് വിതരണം ചെയ്തതും ചൈനയുടെ കാര്യക്ഷമമായ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ചില ഉദാഹരണങ്ങളാണ്.
ഇപ്പോഴിതാ ജനങ്ങൾക്ക് രോഗപ്രതിരോധത്തിനുള്ള നിർദേശങ്ങൾ നൽകുന്ന ഡ്രോൺ ഉപയോഗിച്ച് നൽകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നു. ചൈനീസ് ഗ്ലോബൽ ടൈംസ് ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
രാജ്യത്തിന്റെ എല്ലാഭാഗങ്ങളും 24 മണിക്കൂറും ഡ്രോണിന്റെ നിരീക്ഷണത്തിലാണുള്ളത്. പൊതുവിടങ്ങളിൽ ഡ്രോൺ പറന്നെത്തി ജനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകും, മാസ്ക് ധരിക്കാത്തവരോട് അത് ധരിക്കാൻ നിർദേശിക്കും. ജനങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം നൽകും. മാസ്ക് ധരിച്ച് മാത്രമേ പുറത്തിറങ്ങാവൂ എന്ന് ജനങ്ങൾക്ക് കർശന നിർദേശമുണ്ട്. ഇത് ലംഘിക്കുന്നവരെ ഡ്രോണുകളുടെ സഹായത്തോടെ അധികൃതർ തിരഞ്ഞുപിടിക്കും.
ഡ്രോൺ നൽകുന്ന നിർദേശങ്ങൾ ഗ്ലോബൽ ടൈംസിന്റെ വീഡിയോയിൽ കാണാം
Post a Comment