കേരളത്തിൽ മൂന്നാമത്തെ കൊറോണ സ്ഥിരീകരിച്ചു; കാഞ്ഞങ്ങാട്‌ സ്വദേശി ചികിത്സയിൽ

തിരുവനന്തപുരം 

 വുഹാനില് നിന്നും തിരിച്ചെത്തിയ കാസറഗോഡ് ജില്ലയിലെ ഒരു വിദ്യാര്ത്ഥിക്ക് കൂടി നോവല് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില് ചികിത്സയിലുള്ള വിദ്യാര്ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്.

നിലവില് ആശുപത്രിയില് പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില് ആശങ്കയ്ക്ക് വകയില്ല. ഞായറാഴ്ച വരെ 104 സാമ്പിളുകള് പരിശോധന നടത്തിയതില് തൃശൂര്, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാര്ത്ഥികള്ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. ഇതോടെ സംസ്ഥാനത്ത് മൂന്ന് പേര്ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

Post a Comment

Previous Post Next Post
close