"സോഷ്യോട്രീറ്റ് "സൗജന്യ മെഡികൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണവും നാളെ ബേക്കൂറിൽ (ഞായറാഴ്ച്ച)l


ഉപ്പള: 
എസ് എസ് എഫ് പ്രൊഫഷണൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പ്രൊഫ്സമ്മിറ്റ്ന്റെ ഭാഗമായി എസ് എസ് എസ് ഉപ്പള ഡിവിഷൻ കമ്മിറ്റിയും ഹെൽത്ത്‌ കോർട്ട് കുമ്പളയുടെ സഹകരണത്തോടെ "സോഷ്യോ ട്രീറ്റ് "സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണവും നാളെ ( മാർച്ച് 1 ഞായർ )  ജിഎച്ച്എസ് എസ് ബേക്കൂർ സ്കൂളിൽ വെച്ച് നടക്കും.രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ നടക്കുന്ന ക്യാമ്പിൽ പ്രമുഖ പ്രമേഹരോഗ വിദഗ്ധൻ ഡോ. അബ്ദുൽ കരീം കുമ്പള പരിശോധനകൾക്ക് നേതൃത്വം നൽകും.രാവിലെ 9 മണിക്ക് നടക്കുന്ന ആരോഗ്യ ബോധവൽകരണ പരിപാടി ഇബ്രാഹിം ഖലീൽ മദനിയുടെ  അദ്ധ്യക്ഷതയിൽ മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ശാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്യും. ഡോ. അബ്ദുൽ കരീം ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകും.എസ് എസ് എഫ് ജില്ലാ സെക്രട്ടറി ശക്കീർ മാസ്റ്റർ പെട്ടിക്കുണ്ട് പ്രൊഫ് സമ്മിറ്റ് സന്ദേശം കൈമാറും.സതീശ് (സ്കൂൾ പ്രിൻസിപ്പാൾ )ഉമേഷ് ഷെട്ടി (വാർഡ് മെമ്പർ) അബ്ദുറഹ്മാൻ ബേക്കൂർ (PTA പ്രസിഡന്റ) അശ്രഫ് വെജിറ്റബിൾ, MP മുഹമ്മദ് മണ്ണങ്കുഴി, ഹമീദ് ഹാജി കൽപ്പന, യൂസുഫ് സഖാഫി കനിയാല, അബ്ദുറഹ്മാൻ സഖാഫി ചിപ്പാർ, ബദ്റുൽ മുനീർ സഖാഫി അട്ടഗോളി തുടങ്ങിയവർ സമ്പന്ധിക്കും.സൈനുദ്ധീൻ സുബൈകട്ട സ്വാഗതവും അബ്ദുന്നാസർ ബേക്കൂർ നന്ദിയും പറയും. ഷുഗർ ടെസ്റ്റ്, BP ,ഇ സി ജി ,ബയോതീഷമേറ്റർ, സ്പൈറോമെട്രി, HB, കൊളസ്ട്രോൾ, യൂറിക്ക് ആസിഡ്‌ തുടങ്ങിയ പത്തോളം പരിശോധനകൾ ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് 8137805010 ഈ നമ്പറിൽ ബന്ധപ്പെടുക.

Post a Comment

Previous Post Next Post
close