ഡല്‍ഹി കലാപം: ഇന്റലിജന്‍സ് ബ്യൂറോ മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തിന്യൂഡല്‍ഹി 

ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ ഐ ബി ഉദ്യോഗസ്ഥനും . വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അഴുക്കുചാലില്‍നിന്നാണ് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെടുത്തത്. ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മയുടെ (26) മൃതദേഹമാണ് ചാന്ദ്ബാഗില്‍നിന്നും കണ്ടെത്തിയത്.

കല്ലേറില്‍ മരിച്ച അങ്കിതിനെ കലാപകാരികള്‍ അഴുക്കുചാലില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വലിയ കലാപം അരങ്ങേറിയ സ്ഥലമാണ് ചാന്ദ്ബാഗ്.

Visit website

Post a Comment

Previous Post Next Post
close