വാണിജ്യ എല്‍പിജി സിലണ്ടറുകള്‍ക്ക് 225 രൂപ വര്‍ധിപ്പിച്ചു. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പാണ് വാണിജ്യ എല്‍പിജി സിലണ്ടറുകള്‍ക്ക് 225 രൂപ വര്‍ധിപ്പിച്ചിരിക്കുന്നത്. വാണിജ്യ സിലണ്ടറുകളുടെ വില ഇതോടെ 1550.02 രൂപയായി.
ഇന്ന് രാവിലെ മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വന്നു. ഗാര്‍ഹിക എല്‍പിജിയുടെ വിലയില്‍ വര്‍ധനവ് ഇല്ല. ഗാര്‍ഹിക എല്‍പിജി സിലണ്ടറുകളുടെ വില 749 രൂപയാണ്. ഇതിന് 238 രൂപയുടെ സബ്സിഡിയും അനുവദിച്ചിട്ടുണ്ട്.
Post a Comment