വാട്‌സ്ആപ്പിലൂടെ വ്യാജസന്ദേശം പ്രചരിപ്പിച്ചു; വാട്‌സ്ആപ്പില്‍ തന്നെ മാപ്പ് പറയണമെന്ന് കോടതി
ചെന്നൈ: വാട്‌സ്ആപ്പില്‍ വ്യാജ സന്ദേശം പോസ്റ്റ് ചെയ്ത യുവാവിനോട് വാട്‌സ്ആപ്പില്‍ തന്നെ മാപ്പ് പറയാന്‍ നിര്‍ദേശിച്ചു മദ്രാസ് ഹൈക്കോടതി. വ്യാജ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്ത അതേ ഗ്രൂപ്പില്‍ തന്നെ ഉപാധികളില്ലാതെ മാപ്പ് അപേക്ഷിക്കാന്‍ ജസ്റ്റിസ് എന്‍ ശേഷസായിയാണ് ആവശ്യപ്പെട്ടത്.

കോയമ്പത്തൂര്‍ കോര്‍പറേഷനെയും മന്ത്രി എസ് പി വേലുമണിക്കുമെതിരെ വാട്‌സ്ആപ്പില്‍ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ എ സാക്കിര്‍ ഹുസൈന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി ഇക്കാര്യം നിര്‍ദേശിച്ചത്. മാപ്പ് അപേക്ഷിക്കാന്‍ തയ്യാറാണെങ്കില്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

സമൂഹമാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തികരമായ സന്ദേശങ്ങളാണ് തമിഴ്‌നാടിനെ ബാധിക്കുന്ന ഏറ്റവും വലിയ മലിനീകരണമെന്ന് കോടതി അഭിപ്രായപ്പെട്ടു. കൂടുതല്‍ വാദത്തിനായി കേസ് മാറ്റിവച്ചു.


Post a Comment

Previous Post Next Post
close