പ്രഭാത സവാരിക്കിടെവിശ്വഹിന്ദു മഹാസഭ നേതാവ് രഞ്ജിത് ബച്ചന്‍ യു പിയില്‍ വെടിയേറ്റ് മരിച്ചു;ഒന്നിലേറെ തവണ വെടിയുണ്ട തുളച്ചു കയറിലക്‌നോ 

വിശ്വഹിന്ദു മഹാസഭയുടെ ബിഹാര്‍ സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത് ബച്ചന്‍ വെടിയേറ്റ് മരിച്ചു. ലഖ്നൗവിലെ ഹസ്രത് ഗഞ്ചിലെ സി ഡി ആര്‍ ഐ കെട്ടിടത്തിനു സമീപത്ത് വച്ചാണ് സംഭവം. പ്രഭാത സവാരി നടത്തുകയായിരുന്ന രഞ്ജിതിനു നേരെ ബൈക്കിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. തലയില്‍ ഒന്നിലേറെ തവണ വെടിയേറ്റ രഞ്ജിത് സംഭവ സ്ഥലത്തു തന്നെ മരിച്ചു. രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന സഹോദരനും വെടിയേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും ലക്‌നൗ സെന്‍ട്രല്‍ ഡി സി പി. ദിനേശ് സിംഗ് അറിയിച്ചു.

നേരത്തെ, സമാജ്‌വാദി പാര്‍ട്ടി നേതാവായിരുന്ന രജ്ഞിത് പിന്നീട് ഹിന്ദു മഹാസഭയില്‍ ചേരുകയായിരുന്നു. വെടിവെപ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമാജ്‌വാദി പാര്‍ട്ടി രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി രാജിവക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.


Post a Comment

Previous Post Next Post
close