തട്ടിക്കൊണ്ടു പോയ ഡോൺ തസ്ലീമിനെ ഗുണ്ടാ സംഘം കാറിൽ കുത്തിക്കൊന്നു s



കർണാടകയിൽ നിന്നും
ജനുവരി 31ന് ഗുണ്ടാസംഘം
തട്ടിക്കൊണ്ടുപോയ കീഴൂർ ചെമ്പിരിക്ക
സ്വദേശി തസ്ലീം എന്ന മൂത്തസ്ലീമിനെ (38)
കൊലപ്പെടുത്തി. 
ഞായറാഴ്ച്
വൈകിട്ടോടെയാണ് സംഭവം.

തട്ടിക്കൊണ്ടുപോയ സംഘത്തെ
ബണ്ട്വാളിൽ വെച്ച് പോലീസ്
പിന്തുടരുന്നതിനിടെ കാറിൽ വെച്ച്
തസ്ലീമിനെ കൊലപ്പെടുത്തി സംഘം
കടന്നുകളയുകയായിരുന്നുവെന്നാണ്
പോലീസ് കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന
വിവരം.

നിരവധി കേസുകളിൽ പ്രതിയായ
തസ്ലീമിന് ഏറെ ശത്രുക്കളുണ്ടായിരുന്നു.
ദുബൈയിൽ റോയുടെയും ദുബ
പോലീസിന്റെയും ഇൻഫോർമറായി
പ്രവർത്തിച്ചുവന്നിരുന്ന തസ്ലീമിനെ
നേരത്തെ കേന്ദ്ര രഹസ്യാന്വേഷണ
ഏജൻസിയും ഡൽഹിയിലെ ഒരു
കേസുമായി ബന്ധപ്പെട്ട്
കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയിരുന്നു.
എന്നാൽ പിന്നീട് യുവാവിനെ
വിട്ടയക്കുകയായിരുന്നു. ഇതിനു
ശേഷമാണ് കർണാടകയിലെ ഒരു ആർ
എസ് എസ് നേതാവിനെ
തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടെന്ന
പേരിൽ പോലീസ് കസഡിയിലെടുത്തത്.
ഈ കേസിൽ നിന്നും യുവാവിനെ
വിട്ടയച്ചിരുന്നു.

ഇതിനു പിന്നാലെ അഫ്ഗാൻ
സ്വദേശിയുൾപെട്ട ഒരു ജ്വല്ലറി കവർച്ചാ
കേസിൽ 2019 സെപ്തംബർ 16നാണ്
പോലീസ് അറസ്റ്റു ചെയ്ത
കൊണ്ടുപോയത്. ഈ കേസിൽ
റിമാൻഡിൽ കഴിഞ്ഞ് ജാമ്യം ലഭിച്ച്
സുഹൃത്തുക്കൾക്കൊപ്പം
കാസർകോട്ടേക്ക് മടങ്ങുന്നതിനിടെയാണ്
ക്വട്ടേഷൻ സംഘം യുവാവിനെ
തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ
നെലോഗി പോലീസ് കേസെടുത്ത്
അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടയിലാണ് യുവാവിനെ
തട്ടിക്കൊണ്ടുപോയ അക്രമികളെ കുറിച്ച്
പോലീസിന് സൂചന ലഭിച്ചത്.
രഹസ്യതാവളം വളഞ്ഞ പോലീസിനെ
കണ്ട് ഗുണ്ടാസംഘം കാറിൽ
രക്ഷപ്പെടുകയായിരുന്നു. പോലീസ്
പിന്നാലെ പിന്തുടരുന്നതിനിടെ യുവാവിനെ
കാറിൽ വെച്ച് കൊലപ്പെടുത്തി അക്രമി
സംഘം രക്ഷപ്പെട്ടുവെന്നാണ് കർണാടക
പോലീസ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

തസ്ലീം കൊല്ലപ്പെട്ടതായി കാസർകോട്
പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post
close