ജയിലില്‍ നിന്നിറങ്ങിയ ഡോൺ തസ്ലിമിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ; കര്‍ണാടക പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി s

കാസര്‍കോട് : കര്‍ണാടകയിലെ ജ്വല്ലറി കവര്‍ച്ചാ കേസില്‍ റിമാന്റ് കഴിഞ്ഞ് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയിലില്‍ നിന്നിറങ്ങി വരുന്നതിനിടെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. മേല്‍പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കീഴൂര്‍ ചെമ്പരിക്കയിലെ തസ്ലിം എന്ന മുത്തസ്ലിമി (38)നെയാണ് തോക്കും വാളും മറ്റു ആയുധങ്ങളുമായി കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

മംഗ്ലൂരു നല്ലോകി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ജ്വല്ലറി കവര്‍ച്ചയുമായി ബന്ധപ്പെട്ട് 2019 സെപ്റ്റംബര്‍ 16നാണ് തസ്ലിമിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതേ തുടര്‍ന്ന് റിമാന്റിലായിരുന്ന തസ്ലിമിനെ ജനുവരി 31നു ജാമ്യം ലഭിച്ചിരുന്നു. ഉച്ചയോടെ ജയിലില്‍ നി്ന്നും പുറത്തിറങ്ങിയ തസ്ലിം സുഹൃത്തുക്കളുടെ കൂടെ കാറില്‍ കയറി കാസര്‍കോട്ടേക്ക് വരുന്നതിനിടെ മറ്റൊരു കാറിലെത്തിയ സംഘം ആയുധങ്ങളുമായി വളഞ്ഞ് കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവത്തില്‍ തസ്ലിമിന്റെ സഹോദരന്‍ അബ്ദുല്‍ഖാദറിന്റെ പരാതിയില്‍ നല്ലോകി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തോക്ക് കേസ്, പാസ്‌പോര്‍ട്ട് കേസ്, കുടുംബത്തെ അക്രമിച്ച കേസ് അടക്കം നിരവധി കേസുകളിലെ പ്രതിയാണ് തസ്ലിം.

Post a Comment

Previous Post Next Post
close