ബഷീറിന്റെ മരണത്തില്‍ കുറ്റപത്രമായി: ശ്രീറാം ഒന്നാംപ്രതി, വഫ രണ്ടാം പ്രതി snews


തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം.

സംഭവസമയത്ത് ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസാണ് കേസിലെ രണ്ടാം പ്രതി. മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മൂന്നിന് രാത്രി 12.55നായിരുന്നു ശ്രീറാം മദ്യപിച്ച് അമിതവേഗത്തില്‍ ഓടിച്ച കാറിടിച്ച് സിറാജ് ബ്യൂറോ ചീഫ് ആയിരുന്ന കെഎം ബഷീര്‍ മരിച്ചത്. മ്യൂസിയം സ്റ്റേഷനു സമീപത്തെ പബ്ലിക് ഓഫീസിന് മുമ്പില്‍ ബൈക്ക് നിര്‍ത്തി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് അമിത വേഗത്തില്‍ വന്ന കാറിടിച്ച് ബഷീര്‍ മരിച്ചത്.

സുഹൃത്ത് വഫ ഫിറോസിന്റെ ഉടമസ്ഥതിയിലുള്ള കാറായിരുന്നു ശ്രീറാം ഒടിച്ചത്.

Post a Comment

Previous Post Next Post
close