
കൊച്ചി: നെടുമ്പാശേരി ചെറിയവാപ്പാലശേരിയില്‍ മഞ്ഞ മഴ പ്രതിഭാസം. തേന്‍കുളം റോഡിലെ ഏതാനും വീടുകളിലാണ് കുറച്ചു ദിവസങ്ങളായി മഞ്ഞമഴ പ്രതിഭാസം അനുഭവപ്പെട്ടത്. രാവിലെ 6 മുതല്‍ 9 മണി വരെയുള്ള സമയത്ത് ഇടയ്ക്കിടെ സ്പ്രേ ചെയ്യുന്നതു പോലെയാണ് മഞ്ഞത്തുള്ളികളെത്തുന്നത്.
വ്യാഴാഴ്ച മുതലാണ് പ്രതിഭാസം ശ്രദ്ധയില്‍പ്പെട്ടത്. വീഴുന്ന മഞ്ഞത്തുള്ളികള്‍ പെട്ടെന്ന് മായ്ച്ചുകളഞ്ഞാല്‍ പോകും. എന്നാല്‍ പിറ്റേന്ന് മഞ്ഞത്തുള്ളികള്‍ വീണ സ്ഥലത്ത് ബ്രൗണ്‍ നിറമാകും. പിന്നെ കഴുകിയാല്‍ പോകാന്‍ ബുദ്ധിമുട്ടാണ്. ചെറിയ തോതില്‍ ദുര്‍ഗന്ധം അനുഭവപ്പെടുന്നതായും നാട്ടുകാര്‍ പറഞ്ഞു.
വൃക്ഷങ്ങളുടെയും ചെടികളുടെയും വിത്തുകളിലുണ്ടാകുന്ന മഞ്ഞ നിറത്തിലുള്ള പൊടി കാറ്റ് വഴി അന്തരീക്ഷത്തില്‍ കലരുകയും ചെറിയ മഴയില്‍ കുതിര്‍ന്നു താഴേക്ക് പതിക്കുന്നതുമാണ് പുതിയ പ്രതിഭാസത്തിന് കാരണമെന്നാണ് കരുതുന്നത്. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമെ കാരണം വ്യക്തമാകു.
Post a Comment