റിയാദ്>
സൗദിയിലെ പ്രവാസി തൊഴിലാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ (റെമിറ്റന്‍സ്) വന്‍ ഇടിവ്. ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ റെമിറ്റന്‍സ് ആണ് 2019ല്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ നാലു വര്‍ഷമായി നാട്ടിലേക്കുള്ള വിദേശികളുടെ പണമയക്കല്‍ ഗണ്യമായി കുറയുകയാണ്.
സൗദിയില്‍നിന്നും കഴിഞ്ഞ വര്‍ഷം വിദേശികള്‍ തങ്ങളുടെ നാടുകളിലേക്ക് അയച്ചത് 125,500,000,000 റിയാല്‍. 2018 നെ അപേക്ഷിച്ച് എട്ട് ശതമാനം കുറവാണിത്. 2018 ല്‍ വിദേശികള്‍ 136,400,000,000 റിയാല്‍ നാട്ടിലയച്ചിരുന്നതായി കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി (സാമ) വ്യക്തമാക്കുന്നു.
2018 ല്‍ 3.7 ശതമാനവും 2017 ല്‍ 6.7 ശതമാനവും 2016 ല്‍ 3.2 ശതമാനവും തോതില്‍ പണമയക്കല്‍ ഇടിഞ്ഞു. ഇതിനു മുമ്പ് 1996 ല്‍ മാത്രമാണ് റെമിറ്റന്‍സില്‍ എട്ടു ശതമാനത്തിന്റെ കുറവുണ്ടായത്.
2015ല്‍ പ്രവാസികള്‍ അയച്ച പണം സര്‍വകാല റെക്കോര്‍ഡാണ്. ആ വര്‍ഷം വിദേശികളുടെ റെമിറ്റന്‍സ് 156,860,000,000 റിയാല്‍. ഇതുമായി താരതമ്യം ചെയ്താല്‍ 2019ലെ റെമിറ്റന്‍സ് 20 ശതമാനം കുറഞ്ഞു.
80 ലേറെ രാജ്യങ്ങളില്‍നിന്നായി ഒരു കോടയിലേറെ വിദേശികള്‍ സൗദിയില്‍ കഴിയുന്നുണ്ട്.
Post a Comment