നാട് കത്തുമ്പോൾ കാന്തപുരത്തെ പിന്നിൽ നിന്ന് കുത്തണം


നാട് കത്തുമ്പോൾ സ്ത്രീകൾ വീട്ടിലിരിക്കണമെന്ന് പറയുന്നവരെ സമൂഹം പുശ്ചിച്ച് തള്ളുമെന്ന് സുഹറാ ആന്റി...

പ്രിയപ്പെട്ട ആന്റീ... നാട് കത്തുന്നെന്ന് പറഞ്ഞ് കഴിഞ്ഞ ഏതോ ഒരു ഹർത്താലിൽ നടുറോഡിൽ ചില ഇത്താത്തമാർ ''ഉരുണ്ട് കിടന്ന് '' മുദ്രാവാക്യം മുഴക്കിയത് ലൈവായി ലോകം കണ്ടതാണ്. എന്തുകൊണ്ട് അക്കൂട്ടത്തിൽ ആന്റിയെക്കണ്ടില്ല. ഈ 'നാട് കത്തൽ' അന്നില്ലായിരുന്നോ...?... അതോ ,കത്തുന്നതായിട്ട് അന്ന് ആന്റിക്ക് തോന്നിയില്ലേ...?... അതോ... മറ്റു വല്ല കാരണവുമാണോ...?... അഥവാ ,അത്തരം സമര രീതിയോട് പൊരുത്തപ്പെടാൻ ആന്റിക്കാകുന്നില്ല എന്നാണോ...?... ആന്റിയുടെ ഭാഷ കടമെടുത്താൽ - നാട് കത്തുമ്പോൾ പോലും കാന്തപുരത്തെ കുത്താനാണ് ചിലർക്ക് വ്യഗ്രത... അദ്ധേഹം പറഞ്ഞത് മത നിയമമാണ്... അത് പറയാൻ അദ്ധേഹം ബാധ്യസ്തനുമാണ്. അങ്ങോട് ചെന്ന് പറഞ്ഞതല്ല. അദ്ധേഹത്തിന്റെ ആസ്ഥാനത്ത് ചെന്ന് ചോദിച്ച മാധ്യമ പ്രവർത്തകന് കൊടുത്ത മറുപടിയാണത്... മത നിയമം ചോദിക്കുമ്പോൾ ,പ്രമാണങ്ങളിലേക്ക് നോക്കുന്നതിന് പകരം വെള്ളിമാടുകുന്നിലെയോ സെൽഫീ സെന്ററിലെയോ ആപ്പീസിലേക്ക് വിളിച്ച് ചോദിക്കൂ എന്ന് പറയാൻ മാത്രം വിവരം കെട്ട ആളല്ലല്ലോ അദ്ധേഹം. ഞാൻ കണ്ടിടത്തോളം ,സമരം നടത്താനാരും കാന്തപുരത്തെ പഠിപ്പിക്കേണ്ടതില്ല.മുഖ്യ ധാരയിൽ നെഞ്ച് വിരിച്ച് തന്നെയാണ് അദ്ധേഹം നിലയുറപ്പിച്ചതും.കേരളത്തിലെ ഇരുമുന്നണികളും അദ്ധേഹത്തിന്റെ സാമിപ്യത്തിനായി കൊതിക്കുന്നതും വിട്ടുവീഴ്ചയില്ലാത്ത ഇത്തരം നിലപാടുകൾ കണ്ടു കൊണ്ട് തന്നെയാണ്...
                അന്ന് ,റോഡിലുരുളാൻ ഇത്താത്തമാരെ പറഞ്ഞയച്ച അവരുടെ ആൺപിറന്നവരാരും സീനിലുണ്ടാകാതിരുന്നതെന്തുകൊണ്ടായിരുന്നു...?... കോലാഹലങ്ങളിലേക്ക് ഭാര്യയെ തള്ളിവിട്ട് തടിയെടുക്കുന്ന ആ ''ആൺ സംസ്കാരം'' ആ ഉസ്താദ് പഠിക്കാത്തതും പ്രാവർത്തികമാക്കാത്തതും ആരുടെ തെറ്റാണ്. ആണുങ്ങളെ ''പോലെ'' മുഷ്ടി ചുരുട്ടേണ്ടവരും മുദ്രാവാക്യം വിളിക്കേണ്ടതും ആണുങ്ങൾ തന്നെയാണ്.''ഫാതീ നീ ക്ഷമിച്ചിരിക്ക്... നിനക്ക് വേണ്ടി വീറോടെ പൊരുതാൻ ഞാനുണ്ടെന്ന് കാന്തപുരം പറയുമ്പോൾ'' ,ഒരാങ്ങളയുടെ-ഉപ്പയുടെ- ലക്ഷണമൊത്തൊരു നേതാവിന്റെ നിശ്ചയധാർഢ്യമാണാ വാക്കുകളിലെനിക്ക് വായിക്കാനാകുന്നത്... 

              അദ്ധേഹം മതനിയമം പറഞ്ഞത് ,അതംഗീകരിക്കുന്നവരോടാണ്. അതിൽ മറ്റുള്ളവർക്കെന്തിന് ബേജാർ എന്ന് ചോദിക്കുന്നതിലർത്ഥമില്ല എന്നത്, എതിർ- പ്രതികരണങ്ങളിൽ നിന്ന് വളരെ വ്യക്തം...'' സമ്മതിക്കില്ല'' എന്ന് ഇത്ര ആർജവത്തോടെ വിളിച്ച് പറഞ്ഞ മറ്റൊരു നേതാവിനെ കാണിച്ച് തരുമോ എന്നും ചോദിക്കുന്നില്ല.എം കെ മുനീർ യു ഡി എഫ് വേദിയിൽ കാന്തപുരത്തെ പുകഴ്ത്തിയ വരി ഞാനുദ്ധരിച്ച് സമയം കളയുന്നില്ല. എതിർത്തവർക്കൊക്കെ '' എതിർക്കപ്പെടേണ്ടവനല്ല'' എന്ന് തോന്നിത്തുടങ്ങിയതിന് ആരാണുത്തരവാദി...

   അല്ലെങ്കിലും ചിലരങ്ങിനെയാണ്. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നന്നായി ശ്രമിക്കും.നടക്കട്ടെ- ഒരു കുഞ്ഞു പരലെങ്കിലും കിട്ടട്ടെ...ല്ലേ...!...കിട്ടിയ ചാൻസിൽ ഇത്താത്തമാരെ റോഡിലിറക്കി ,ആ പേരിൽ ''ശങ്കടന'' കെട്ടിപ്പൊക്കാനും സമരങ്ങൾ മുസ്ലിം ബാനറിലാക്കി - ഒറ്റപ്പെടുത്തി തനിക്കാക്കാനുമുള്ള ഹീന ശ്രമങ്ങൾ മുളയിലേ നുള്ളേണ്ടതുണ്ട്.സ്ത്രീകളുടെ പിന്തുണ ''ഒരിക്കലും'' വേണ്ടതില്ലെന്നോ അവർ ''ഒരിക്കലും'' ആ ഭാഗത്തേക്ക് തിരിയരുതെന്നോ അദ്ധേഹം പറഞ്ഞിട്ടില്ല. എല്ലാ സ്ഥലത്തേയും എല്ലാ സമരങ്ങളേയും ഒരുപോലെ കാണുകയും വേണ്ട. ഓരോന്നിനും വ്യത്യസ്ത അളവു കോലുകളാണ്.ഇത്തരം കാര്യങ്ങളെല്ലാം ആ ഉസ്താദിന്റെ വാക്കുകളിൽ നിന്ന് വളരെ വ്യക്തമാണ്...

                    കാന്തപുരത്തെ സമൂഹം പുഛിച്ച് തള്ളുമെന്ന തള്ളൊക്കെ വെറുതെയാണാന്റീ... തീച്ചൂളയിലൂടെ സമരാഗ്നിയുമായി നടന്നു കയറി ജയിച്ചടക്കിയ ജേതാവാണീ കാന്തപുരം... തീയിൽ മുളച്ചതൊരിക്കലും വെയിലത്ത് വാടില്ല. അദ്ധേഹത്തിന്റെ പ്രതികരണങ്ങൾക്കായി ലോകം കാത്തിരിക്കുന്നത് നിലപാടുകളിലെ ധാർമികത കൊണ്ടാണ്. അവരെ ഒരു നിമിഷമെങ്കിലും  തളക്കാമെന്ന വ്യാമോഹം വെറുതെയാണ്. ആന്റിക്ക് വിമർശിക്കാനുള്ള അവകാശമുണ്ട്. വിമർശിച്ചോളൂ... പക്ഷേ ,കാന്തപുരത്തിനുള്ള ദീർഘ ദൃഷ്ടി ആന്റിക്കില്ലാതെ പോയത് ''ഒരു കുറവായി'' ഞാൻ കാണുന്നില്ല. ന്നാലും ''നാട് കത്തുന്നെന്ന് താങ്കൾ പറഞ്ഞ'' ഈ സമയത്ത് തന്നെ ഇത്തരം കാര്യങ്ങളുമായി കളത്തിലിറങ്ങിയത് വളരെ നന്നായി എന്ന് മാത്രം കുറിക്കുന്നു. ഇനിയും കുത്തിക്കോളൂ... അതു കണ്ട് ''ചിലർ'' സായൂജ്യമടയട്ടെ... മതം പറയുന്നവരെ പിന്നിൽ നിന്ന് കുത്തി ,ആ ജ്വാല വലുതാക്കൂ...  മുന്നിൽ നിൽക്കുന്നവരെ പിന്നിൽ നിന്ന് കുത്തണം... എങ്കിലേ നാടിനായി മുന്നിൽ നിൽക്കുന്നവർ വിമർശനത്തിൽ നിന്നുകൂടി ഊർജമുൾക്കൊണ്ട് മുന്നേറൂ... പൗരത്വ നിയമത്തിനെതിരെ റാലി നടത്തുന്ന ''സമുദായ സ്നേഹികൾ'' മഗ്രിബ് ബാങ്ക് പോലും മൈന്റ് ചെയ്യാതെ പള്ളിയുടെ വിളിപ്പാടകലെ കൈ കൊട്ടിപ്പാടി ആസാദി വിളിക്കുന്നു. നിസ്കാരത്തിന്റെ പരിസരത്തു പോലും കാണുന്നില്ല .റാലിക്കിടയിലേക്ക് കയറി-''ബാങ്ക് വിളിക്കുന്നു- നിസ്കരിക്കാറായി - കൈ കൊട്ടല്ലേ''- എന്ന് ഉറക്കെപ്പറയുന്ന ഗോപാലേട്ടൻ... കാറിന്റെ റിവ്യൂ മിററിലൂടെ ആ ദൃശ്യം കണ്ടപ്പോൾ എന്റെ  കണ്ണ് നിറഞ്ഞതും കണ്ണുനീർ തുള്ളികൾ സീറ്റ് ബെൽറ്റിലേക്കിറ്റ് വീണതും എന്തിനാണാവോ...?...

                        ഇതിനെല്ലാം ശേഷം ,റബ്ബിന്റെ സഹായം പ്രതീക്ഷിക്കുന്നു...''പടച്ചോനെ മറന്ന് നിങ്ങളെങ്ങോടാണ് പോകുന്നത്...?... ''-എന്നൊന്നും ആരും ചോദിക്കരുത്. നാടു കത്തുമ്പോളാണ് ഓളുടെ  ഒരു നിസ്ക്കാരവും പടച്ചോനും... എന്താല്ലേ... എന്നാലിനി ഒരൊറ്റ ഒറ്റമൂലിയേ ഉള്ളൂ... വല്ല ഫയർ ഫോഴ്സിനെയും വിളിക്കുക... നാട് കത്തുമ്പോളവർ തീ കെടുത്തട്ടെ... എന്നിട്ട്, പടച്ചോനോട് പോകാൻ പറ... ഇതൊക്കെ മ്മള് തന്നെ കൈകാര്യം ചെയ്തോളാം... അല്ല പിന്നെ... ഒത്തിരി സങ്കടത്തോടെ...

                ✍ ഫാതിമാ റഷീദ്

Post a Comment

Previous Post Next Post
close