വീട്ടിൽ പക്ഷിയുണ്ടോ ഒരു പക്ഷിക്ക 200 രൂപ നഷ്ടപരിഹാരം തരുന്നു bird flu kerala

പക്ഷിപ്പനി; രണ്ടു മാസത്തിലേറെ പ്രായമായ പക്ഷിക്ക് 200 രൂപ നഷ്ടപരിഹാരം
സംസ്ഥാനത്തു പക്ഷിപ്പനി മൂലം ചത്ത പക്ഷികളുടെയും നശിപ്പിച്ച പക്ഷികളുടെയും (കോഴി, താറാവ്, അലങ്കാരപ്പക്ഷികൾ ഉൾപ്പെടെ) ഉടമസ്ഥർക്കു നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. രണ്ടു മാസത്തിലേറെ പ്രായമായ പക്ഷിക്ക് 200 രൂപയും അതിൽ താഴെ പ്രായമുള്ളതിനു 100 രൂപയുമായിരിക്കും നഷ്ട പരിഹാരം

ഈ പോസ്റ്റ് ഷെയർ ചെയ്യൂ.....

പക്ഷിപ്പനിയെ തുടര്‍ന്ന് താറാവുകളെയും കോഴികളെയും കൊന്ന കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. നശിപ്പിക്കുന്ന പക്ഷികള്‍ക്കും മുട്ടക്കും നഷ്ടപരിഹാരം നല്‍കും. പക്ഷിപനി ബാധിതമേഖലകളിലെ 45,000 മുതല്‍ 50,000 വരെ വളര്‍ത്തുപക്ഷികളെ നശിപ്പിക്കേണ്ടിവരുമെന്നാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇതുകൊണ്ട് സാമ്പത്തിക പ്രയാസം അനുഭവിക്കേണ്ടിവരുന്ന കര്‍ഷകര്‍ക്ക് ധനസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നശിപ്പിക്കുന്ന ഓരോ മുട്ടക്കും അഞ്ച് രൂപ നല്‍കും. വളര്‍ത്തുപക്ഷികള്‍ രണ്ട് മാസത്തില്‍താഴെ പ്രായമുള്ളതാണെങ്കില്‍ 100 രൂപയും രണ്ട് മാസത്തില്‍ കൂടുതല്‍പ്രായമുള്ളവക്ക് 200 രൂപയും നഷ്ടപരിഹാരം നല്‍കും.

പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പത്ത് ദിവസം കൂടി കര്‍ശന നിരീക്ഷണം തുടരും. ഇവിടങ്ങളില്‍ നിന്ന് വീണ്ടും സാമ്പിള്‍ ശേഖരിച്ച് പരിശോധനക്ക് അയക്കാനും തീരുമാനിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു ഇന്ന് പക്ഷിപ്പനി കണ്ടെത്തിയ ആലപ്പുഴയിലേക്ക് പോകും. കര്‍ഷകരുമായും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍ തുടങ്ങിയവരുമായി കൂടിയാലോചിച്ച ശേഷമാകും കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കുക. കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായം നല്‍കുന്നത് സംബന്ധിച്ചും മന്ത്രി തുടര്‍ന്ന് തീരുമാനമെടുക്കും.

അതേസമയം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. മനുഷ്യരിലേക്ക് രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാനും കേന്ദ്രം നിര്‍ദേശിച്ചു. പക്ഷിപ്പനിയില്‍ രാജ്യത്ത് 12 പ്രഭവ കേന്ദ്രങ്ങളെന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തി. കേരളത്തില്‍ ആലപ്പുഴ, കോട്ടയം ജില്ലകളിലെ നാലിടങ്ങളാണ് സംസ്ഥാനത്ത് പ്രഭവ കേന്ദ്രങ്ങളായിട്ടുള്ളത്. രോഗം മനുഷ്യരിലേക്ക് വ്യാപിക്കാതിരിക്കാന്‍ നിരീക്ഷണം ശക്തമാക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി

Post a Comment

Previous Post Next Post
close