മടങ്ങിയെത്തുന്ന പ്രവാസികൾക്ക് 30 ലക്ഷം രൂപ വരെ വായ്പ Loans up to Rs 30 lakh for paravasi expatriates from gulf www.norkaroots.org

തിരുവനന്തപുരം: പ്രവാസി പുനരധിവാസ പദ്ധതിപ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ കനറാ ബാങ്ക്, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് എന്നിവയുടെ സഹകരണത്തോടെ വായ്പാനിർണയ ക്യാമ്പും സംരംഭകത്വ പരിശീലനവും നൽകും. 13-ന് രാവിലെ 10-ന് കാഞ്ഞങ്ങാട് വ്യാപാരഭവനിലും 14-ന് തലശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിലും 20-ന് രാവിലെ പേരാമ്പ്ര, ചേമ്പ്ര റോഡിലെ സുരഭി അവന്യൂ ഓഡിറ്റോറിയത്തിലും 27-ന് തിരൂർ മുനിസിപ്പൽ ടൗൺ ഹാളിലും 28-ന് മലപ്പുറം ജില്ലാപ്പഞ്ചായത്ത് ഹാളിലും രാവിലെ 10 മുതൽ ക്യാമ്പ് സംഘടിപ്പിക്കും. രണ്ടു വർഷമെങ്കിലും വിദേശത്തു ജോലിചെയ്ത ശേഷം സ്ഥിരമായി മടങ്ങിയെത്തിയവർക്കു തുടങ്ങാവുന്ന സംരംഭങ്ങളെ പരിപാടിയിൽ പരിചയപ്പെടുത്തും. 

സംരംഭകർക്ക് മൂലധന, പലിശ സബ്സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയിൽ സംരംഭകരാകാൻ നോർക്ക റൂട്സിന്റെ 


വെബ്സൈറ്റിൽ NDPREM ഫീൽഡിൽ പാസ്പോർട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം. 

തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽത്തുക ഉൾപ്പെടെയുള്ള ലഘുവിവരണവും രണ്ടു വർഷം വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ട്, റേഷൻ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ അസ്സലും പകർപ്പും മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോയും ക്യാമ്പിൽ പങ്കെടുക്കാൻ വരുന്ന ദിവസം കൊണ്ടുവരണം.

Post a Comment

Previous Post Next Post
close